അനാഥർക്ക് സഹായം; ഔഖാഫ് അബൂദബി ലുലുവുമായി കരാര്‍ ഒപ്പിട്ടു
text_fieldsലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം.എയും ഔഖാഫ് അബൂദബി ഡയറക്ടര്‍ ജനറല്‍ ഫഹദ് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമും കരാറിൽ
ഒപ്പിട്ടപ്പോൾ
അബൂദബി: യു.എ.ഇയിലെ അനാഥക്കുട്ടികളെ സഹായിക്കാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 10കോടി ദിര്‍ഹമിന്റെ പദ്ധതികള്‍ വികസിപ്പിക്കുന്നതിനുള്ള കരാറില്‍ എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് മൈനേഴ്‌സ് ഫണ്ട്‌സ് അതോറിറ്റി-ഔഖാഫ് അബൂദബിയും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലും ഒപ്പിട്ടു.
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം.എ, ഔഖാഫ് അബൂദബി ഡയറക്ടര്‍ ജനറല്‍ ഫഹദ് അബ്ദുല്‍ഖാദര്‍ അല്‍ ഖാസിം എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി, ഔഖാഫ് അബൂദബി ചെയര്‍മാന്‍ അബ്ദുല്‍ ഹമിദ് മുഹമ്മദ് സഈദ്, ഇർദ് സായിദ് ഫിലാന്‍ത്രോപ്പീസ് സെക്രട്ടറി ജനറല്‍ ഡോ. മുഖീര്‍ ഖമീസ് അല്‍ ഖൈലി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ രക്ഷകര്‍തൃത്വത്തിനു കീഴില്‍ ആരംഭിച്ച മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ് മെന്റ് ഫോര്‍ ഓര്‍ഫന്‍സ് സംരംഭത്തിന്റെ ഭാഗമായാണ് ഔഖാഫ് അബൂദബി അനാഥക്കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ വികസിപ്പിക്കുന്നതിനും ഓപറേറ്റ് ചെയ്യുന്നതിനുമുള്ള ഭൂമി ലുലു ഗ്രൂപ്പിന് അനുവദിച്ചുനല്‍കുക. ഈ വികസന പദ്ധതികളില്‍ നിന്നു ലഭിക്കുന്ന ലാഭം ഔഖാഫ് അബൂദബിയുടെ സാമൂഹിക, ജീവകാരുണ്യ പദ്ധതികള്‍ക്കായി വിനിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

