Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനടപടിക്രമങ്ങൾ...

നടപടിക്രമങ്ങൾ നിമിഷവേഗത്തിൽ പൂർത്തിയാക്കി ഇമിഗ്രേഷൻ വിഭാഗം

text_fields
bookmark_border
നടപടിക്രമങ്ങൾ നിമിഷവേഗത്തിൽ പൂർത്തിയാക്കി ഇമിഗ്രേഷൻ വിഭാഗം
cancel

ദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പി​​​െൻറ ആദ്യ ദിവസം അവീറിലെ പൊതുമാപ്പ്​ കേന്ദ്രത്തിൽ എത്തിയ അപേക്ഷകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്​ അതിവേഗത്തിൽ. ഫിലിപ്പീനോ പൗരനാണ്​ ആദ്യ അപേക്ഷകനായി എത്തിയത്​. പത്തു മിനിറ്റു കൊണ്ട്​ ​അദ്ദേഹത്തി​​​െൻറ രേഖകൾ നിയമവിധേയമാക്കാനായി. 

ദുബൈ ജനറൽ ഡയറക്​ടറേറ്റ്​ ഒാഫ്​ റെസിഡൻസി ആൻറ്​ ഫോറിനേഴ്​സ്​ അഫയേഴ്​സ്​ (ജി.ഡി.ആർ.എഫ്​.എ) ഉപ ഡി.ജി മേജർ ജനറൽ ഉബൈദ്​ മുഹൈർ ബിൻ സുറൂർ  നേരി​െട്ടത്തി ക്യാമ്പിലെ പ്രവർത്തനങ്ങൾ പരിശോധിക്കുകയും ഉദ്യോഗസ്​ഥർക്ക്​ മാർഗനിർദേശം നൽകുകയും ചെയ്​തു. അസി.ഡയറക്​ടർ ജനറൽ  ​​ബ്രിഗേഡിയർ ഖലഫ്​ അൽ ഗൈത്​ ഉൾപ്പെടെ വിവിധ ഉദ്യോഗസ്​ഥരും ഒപ്പമുണ്ടായിരുന്നു. സായിദ്​ വർഷം പ്രമാണിച്ച്​ ഒരുക്കുന്ന ഇൗ മികച്ച അവസരം പ്രയോജനപ്പെടുത്തി നിയമവിരുദ്ധ താമസത്തിൽ നിന്നും പിഴകളിൽ നിന്നും മുക്​തി നേടാൻ ഏവരും മുന്നോട്ടുവരണമെന്ന്​ മേജർ ജനറൽ സുറൂർ ആഹ്വാനം ചെയ്​തു.  

ഏറ്റവും പരിചയവും യോഗ്യതയുമുള്ള ഉദ്യോഗസ്​ഥരെയാണ്​ ജനങ്ങളുടെ സേവനത്തിനായി നിയോഗിച്ചിരിക്കുന്നതെന്നും നടപടിക്രമങ്ങൾ എളുപ്പത്തിലാക്കാൻ വേണ്ട സജ്ജീകരണ​ങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.  
സാധാരണ നിലയിൽ പത്തു മിനിറ്റു കൊണ്ട്​ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന്​  ​​ബ്രിഗേഡിയർ ഖലഫ്​ അൽ ഗൈത്​ പറഞ്ഞു. എന്നാൽ ചില അപേക്ഷകളിൽ 10 മിനിറ്റ്​ അധിക സമയം വേണ്ടി വന്നേക്കും. 

വിസ സ്​റ്റാറ്റസ്​ മാറ്റാൻ ആഗ്രഹിക്കുന്നവർ പുതിയ വിസയുടെ രേഖകളുമായി ആമർ, തസ്​ഹീൽ കേന്ദ്രങ്ങൾ സന്ദർശിക്കണമെന്ന്​ ഡിപാർട്​മ​​െൻറ്​ മേധാവി മേജർ സലീം ബിൻ അലി പറഞ്ഞു.  
ദുബൈ പൊലീസ്​, സിവിൽ ഡിഫൻസ്​, ആംബുലൻസ്​ കോർപറേഷൻ, ആർ.ടി.എ, സ്വദേശിവത്​കരണ മാനവശേഷി മന്ത്രാലയം, ലേബർ വകുപ്പ്​ എന്നിവയുടെ ഉദ്യോഗസ്​ഥരു​ം പൊതുമാപ്പ്​ കേന്ദ്രത്തിൽ സേവനവുമായുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsemigrationhelp desk
News Summary - help desk-uae-emigration-uae news
Next Story