Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ക​ട​ലി​ൽ...

ദു​ബൈ ക​ട​ലി​ൽ ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്നു​വീ​ണു

text_fields
bookmark_border
ദു​ബൈ ക​ട​ലി​ൽ ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്നു​വീ​ണു
cancel

ദു​ബൈ: എ​യ്റോ​ഗ​ൾ​ഫ്​ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹെ​ലി​കോ​പ്ട​ർ ദു​ബൈ ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണു. ഹെ​ലി​കോ​പ്ട​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​ പൈ​ല​റ്റു​മാ​രെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നും തി​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണെ​ന്നും​ യു.​എ.​ഇ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ്​ സം​ഭ​വം. ബെ​ൽ 212 മീ​ഡി​യം മോ​ഡ​ൽ ഹെ​ലി​കോ​പ്​​ട​ർ ദു​ബൈ ആ​ൽ മ​ക്​​തൂം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ്​ പ​റ​ന്നു​യ​ർ​ന്ന​ത്. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. കാ​ണാ​താ​യ പൈ​ല​റ്റു​മാ​രി​ൽ ഒ​രാ​ൾ ഈ​ജി​പ്തു​കാ​ര​നും മ​റ്റൊ​രാ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​നു​മാ​ണ്. ഹെ​ലി​കോ​പ്ട​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, പൈ​ല​റ്റു​മാ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.സാ​ധാ​ര​ണ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​റ​ന്നു​യ​ർ​ന്ന ഹെ​ലി​കോ​പ്​​ട​ർ രാ​ത്രി 8.07നാ​ണ്​ ത​ക​ർ​ന്ന​തെ​ന്ന്​ എ​യ്റോ​ഗ​ൾ​ഫ്​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച്​ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ശേ​ഷം പ​ങ്കു​വെ​ക്കു​മെ​ന്നും ക​മ്പ​നി പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ൽ മ​ക്​​തൂം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച്​ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ സേ​വ​നം ന​ൽ​കു​ന്ന ക​മ്പ​നി​യാ​ണ്​ എ​യ്റോ​ഗ​ൾ​ഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HelicopterAccidentDubai Sea
News Summary - Helicopter crashes in Dubai Sea
Next Story