Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹെലികോപ്​ടർ അപകടം:...

ഹെലികോപ്​ടർ അപകടം: രണ്ടു പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ചു

text_fields
bookmark_border
ഹെലികോപ്​ടർ അപകടം: രണ്ടു പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ചു
cancel

ദു​ബൈ: പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നി​ടെ ഉ​മ്മു​ൽ ഖു​വൈ​നി​ലെ ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണ എ​യ്റോ ഗ​ൾ​ഫി​ന്‍റെ ഹെ​ലി​കോ​പ്ട​റി​ൽ​നി​ന്ന്​ കാ​ണാ​താ​യ ര​ണ്ടു​ ​പൈ​ല​റ്റു​മാ​രു​ടെ​യും മ​ര​ണം യു.​എ.​ഇ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച ആ​ദ്യ പൈ​ല​റ്റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ പൈ​ല​റ്റി​നാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി ഞാ​യ​റാ​ഴ്ച എ​യ്റോ​ഗ​ൾ​ഫ്​ അ​ധി​കൃ​ത​ർ വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഈ​ജി​പ്ത്, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​​ര​ന്മാ​രാ​ണ്​ മ​രി​ച്ച പൈ​ല​റ്റു​മാ​ർ.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്നു​വീ​ണ​ത്​. ബെ​ൽ 212 മീ​ഡി​യം മോ​ഡ​ൽ ഹെ​ലി​കോ​പ്ട​ർ ദു​ബൈ ആ​ൽ മ​ക്​​തൂം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ്​ പ​റ​ന്നു​യ​ർ​ന്ന​ത്. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. ഹെ​ലി​കോ​പ്ട​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു.

സാ​ധാ​ര​ണ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​റ​ന്നു​യ​ർ​ന്ന ഹെ​ലി​കോ​പ്ട​ർ രാ​ത്രി 8.07നാ​ണ്​ ത​ക​ർ​ന്ന​തെ​ന്ന്​ എ​യ്റോ​ഗ​ൾ​ഫ്​ സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​ൽ മ​ക്​​തൂം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച്​ വാ​ണി​ജ്യാ​ടി​സ്​​ഥാ​ന​ത്തി​ൽ സേ​വ​നം ന​ൽ​കു​ന്ന ക​മ്പ​നി​യാ​ണ്​ എ​യ്റോ​ഗ​ൾ​ഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopterdeathCrashconfirmedpilotboth
News Summary - Helicopter crash: Death of both pilots confirmed
Next Story