ഹെലികോണിയ റൊസ്ട്രാറ്റ
text_fieldsകാണാൻ മനോഹരമായ പൂക്കളുള്ള ഈ ചെടിയെ ഫാൾസ് ബേർഡ് ഓഫ് പാരഡൈസ്, ദി ഹാങ്ങിങ് ലോബ്സറ്റർ ക്ലോ എന്നൊക്കെ വിളിക്കാറുണ്ട്. എൽസൽവഡോർ, പെറു, ബൊളീവിയ, കൊളംബിയ എന്നിവിടങ്ങളിലാണ് സ്വദേശം. ഹെലി കോണിയാസിയ കുടുബത്തിൽ പെട്ടതാണീ ചെടി. ഹെലികോണിയ ജനുസിൽപ്പെട്ടതാണിത്. ഹെലികോണിയ റൊസ്ട്രാറ്റ എന്നറിയപ്പെടുന്നു.
50തിൽ പരം വിത്യസ്തമായ ഹെലിക്കോണിയകൾ ഉണ്ട്. ഹെലിക്കോണിയ റൊസ്ട്രാറ്റ താഴേക്ക് ആണ് പൂക്കൾ പിടിച്ചു കിടക്കുന്നത്. മറ്റു ഹെലികോണിയകൾ എല്ലാം മുകളിലോട്ടാണ് പൂക്കൾ പോകുന്നത്. ഇതിന്റെ ഫ്ലവർ ബ്രാക്ടിൽ തേൻ സൂക്ഷിച്ചു വെക്കുന്നു. അതുകൊണ്ട് തന്നെ ധാരാളം ചെറിയ കിളികൾ വരാറുണ്ട് തേൻ കുടിക്കാൻ. സാധാരയായി നാല് മുതൽ ആറടി പൊക്കത്തിൽ വളരും. വീതിയുള്ള ഇലകളാ്. ഇലകൾ അതിന്റെ റിസോമാറ്റസ് റൂട്ട് സ്റ്റോക്കിൽ നിന്നാണ് വളരുന്നത്. നമുക്ക് ഇതിനെ പോട്ടിലും വളർത്താം. പെട്ടന്ന് വളരുന്ന ചെടിയാണ്. തറയിൽ വെച്ചാൽ പോട്ടിൽ വളരുന്നതിലും വേഗത്തിൽ വളരും. പൂക്കൾക്ക് ഫ്ലേം റെഡ് കളറും മഞ്ഞയും ചേർന്നതാണ്.
പ്രൂണിങ് ചെയ്തു കൊടുക്കേണ്ട ആവശ്യമില്ല. പ്രത്യേക പരിചരണം വേണ്ടാത്ത ചെടിയാണ്. സാധാരണ ചെടികൾക്ക് കൊടുക്കുന്ന പോട്ടിങ് മിക്സ് മതി ഇതിന്. ഈർപ്പമുള്ള മണ്ണ് ഇഷ്ടമാണ്. ഗാർഡൻ സോയിൽ, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ യോജിപ്പിച്ച പോട്ടിങ് മിക്സ് മതിയാവും. കുഴഞ്ഞിരിക്കുന്ന മണ്ണിൽ നട്ടാൽ ഇതിന്റെ കിഴങ്ങ് ചീഞ്ഞു പോകും. നല്ല ഡ്രൈനേജ് ഉള്ള പോട്ടിങ് വേണം നടാൻ. നല്ല സൂര്യപ്രകാരമുള്ളിടത്താണേൽ എന്നും വെള്ളം ഒഴിക്കണം.

