Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2026 11:35 AM IST Updated On
date_range 28 Aug 2026 11:35 AM ISTഅബൂദബി നഗരത്തിലേക്ക് രാവിലെ ഭാരവാഹനങ്ങൾക്കും ലേബർ ബസുകൾക്കും പ്രവേശന വിലക്ക്
text_fieldsbookmark_border
അബൂദബി: അബൂദബി നഗരത്തിലേക്ക് പ്രവേശിക്കുന്ന ഭാരവാഹനങ്ങൾക്കും തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ആഗസ്റ്റ് 31മുതൽ സെപ്റ്റംബർ നാലു വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30 മുതൽ 9.00 വരെയുള്ള പീക്ക് മണിക്കൂറുകളിലാണ് നിയന്ത്രണം.
അബൂദബി നഗരസഭ ഗതാഗത വകുപ്പിന് (ഡി.എം.ടി) കീഴിലെ ഇന്‍റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്‍റർ (അബൂദബി മൊബിലിറ്റി) ആണ് അറിയിപ്പ് നൽകിയത്. രാവിലെ സ്കൂളുകളും ഓഫീസുകളും തുറക്കുന്ന പീക്ക് സമയങ്ങളിൽ റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വാഹനസഞ്ചാരം സുഗമമാക്കുന്നതിനുമാണ് നടപടി. അതേസമയം, ശുചീകരണ കമ്പനികളുടെ വാഹനങ്ങൾക്കും അവശ്യ ലോജിസ്റ്റിക്സ് പിന്തുണ നൽകുന്ന വാഹനങ്ങൾക്കും വിലക്കിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

