Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്...

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് എ​യ​ർ​പോ​ർ​ട്ടു​ക​ളെ​യും ബാ​ധി​ച്ചു

text_fields
bookmark_border
ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് എ​യ​ർ​പോ​ർ​ട്ടു​ക​ളെ​യും ബാ​ധി​ച്ചു
cancel

ദു​ബൈ: യു.​എ.​ഇ​യി​ൽ അ​തി​ശ​ക്ത​മാ​യ മൂ​ട​ൽ​മ​ഞ്ഞ് രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു. നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ വൈ​കി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ക​ഴി​ഞ്ഞ​ദി​വ​സം ത​ന്നെ പ​ല എ​മി​റേ​റ്റു​ക​ളി​ലും മൂ​ട​ൽ​മ​ഞ്ഞ് മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​ബൂ​ദ​ബി​യി​ലും ദു​ബൈ​യി​ലും പ്ര​ഖ്യാ​പി​ച്ച റെ​ഡ് അ​ല​ർ​ട്ട് പി​ന്നീ​ട് ഷാ​ർ​ജ, അ​ജ്മാ​ൻ, ഉ​മ്മു​ൽ​ഖു​വൈ​ൻ എ​മി​റേ​റ്റു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു.

ദൂ​ര​ക്കാ​ഴ്ച മൂ​ന്നൂ​റ് മീ​റ്റ​റി​ലും താ​ഴ്ന്ന​തോ​ടെ അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ രാ​വി​ലെ ഇ​റ​ങ്ങേ​ണ്ട മി​ക്ക വി​മാ​ന​ങ്ങ​ളും വൈ​കി. ദു​ബൈ​യി​ൽ ഇ​റ​ങ്ങേ​ണ്ട കോ​ഴി​ക്കോ​ട് നി​ന്നു​ള്ള സ്പൈ​സ് ജെ​റ്റ്, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ചി​ല വി​മാ​ന​ങ്ങ​ൾ മ​സ്ക​ത്തി​ലേ​ക്കും ഫു​ജൈ​റ​യി​ലേ​ക്കും തി​രി​ച്ചു​വി​ടേ​ണ്ടി​വ​ന്നു. റോ​ഡ് ഗ​താ​ഗ​ത്തെ മൂ​ട​ൽ​മ​ഞ്ഞ് സാ​ര​മാ​യി ബാ​ധി​ച്ചു. മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​തെ പ്ര​ധാ​ന ഹൈ​വേ​ക​ളി​ലും ഉ​ൾ​റോ​ഡു​ക​ളി​ലും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ട്ടു. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ലും മൂ​ട​ൽ​മ​ഞ്ഞ് ക​ന​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy snowfall
Next Story