വാദി ഷീസിൽ കനത്ത മഴ: വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു
text_fieldsവാദി ഷീസിൽ വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടപ്പോൾ
ഷാർജ: ഷാർജയുടെ മലയോര ഗ്രാമമായ വാദി ഷീസിൽ തിങ്കളാഴ്ച വൈകീട്ടുണ്ടായ കനത്തമഴയിൽ നാലു വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. ശരത്കാലത്തെ ആദ്യ മഴ ആസ്വദിക്കാൻ വാഹനവുമായി വാദിയിലിറങ്ങിയ യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്.
ഒമാൻ പ്രവിശ്യയായ മദ്ഹയുമായി ബന്ധിപ്പിക്കുന്ന, പാറക്കെട്ടുകൾക്കിടയിലൂടെ പോകുന്ന തോടിലാണ് അപകടം. ഏറെ അപകടം നിറഞ്ഞ തോടാണിത്. പൊലീസ് സമയോചിതമായി ഇടെപട്ടതുകൊണ്ടാണ് ദുരന്തം വഴിമാറിയത്. ഇതേ തോട്ടിൽ മുമ്പുണ്ടായ മലവെള്ളപ്പാച്ചിലിൽ മലയാളി എൻജിനീയറിങ് വിദ്യാർഥി മരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയിൽ യാത്രക്കാർ വാഹനങ്ങളിൽ നിന്നും വെള്ളപ്പൊക്കത്തിലേക്ക് ചാടുന്നതും രക്ഷപ്പെടുന്നതും കാണാം.രക്ഷപ്പെട്ടവരിൽ ഒരാളായ ഖലീഫ അൽ ദഹ്മാനി ഷാർജ പൊലീസിന് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

