Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്യാപക മഴ;...

വ്യാപക മഴ; വെള്ളക്കെട്ട്

text_fields
bookmark_border
വ്യാപക മഴ; വെള്ളക്കെട്ട്
cancel
camera_alt

അബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റി ഷാബിയ എം.ഇ 12ല്‍ ശക്തമായ മഴയില്‍ ഉണ്ടായ വെള്ളക്കെട്ട് 

ദുബൈ: അസ്ഥിര കാലാവസ്ഥയെ തുടർന്ന്​ രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട്​ കൂടിയ ശക്​തമായ കാറ്റും മഴയും ലഭിച്ചു. ഞായറാഴ്ച അർധ രാത്രിയോടെ എത്തിയ മഴ തിങ്കളാഴ്ച വൈകിട്ട്​ വരെ ശക്​തമായി തുടരുകയാണ്​. വടക്കൻ എമിറേറ്റുകളിലാണ്​ കൂടുതൽ മഴ ലഭിച്ചത്​. തുടർച്ചയായി ​പെയ്ത മഴയിൽ വിവിധ എമിറേറ്റുകളിലെ താഴ്​ന്ന പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും വെള്ളം കയറി. ചിലയിടങ്ങളിൽ കാറ്റിൽ മരങ്ങൾ കടപുഴകി വീണു.

കച്ചകളിലും മറ്റും നിർത്തിയിട്ട വാഹനങ്ങൾ വെള്ളത്തിനടിയിലായി. മഴക്ക്​ പിന്നാലെ പല മേഖലകളിലും താപനില കുറഞ്ഞു. കാര്യമായ നാശനഷ്ടങ്ങളോ അപകടങ്ങളോ റിപോർട്ട്​ ചെയ്തിട്ടില്ല. ആർക്കും പരിക്കേറ്റതായും വിവരങ്ങളില്ല. ന്യൂനമർദം രൂപപ്പെട്ടതിനാൽ ഈ മാസം 27 വരെ മഴ തുടരുമെന്നാണ്​ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. അബൂദബിയിലെ അൽഐനിൽ ചാറ്റൽ മഴയോടൊപ്പം ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായി. ​മഴ തുടരുന്ന സാഹചര്യത്തിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ജാഗ്രത പുലർത്തണമെന്ന്​ അധികൃതർ അഭ്യർഥിച്ചു. സ്ഥിരീകരിച്ച വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകി.

ദുബൈയിൽ വാഹനങ്ങൾ വേഗം കുറക്കാൻ ആവശ്യപ്പെട്ട്​ ആർ.ടി.എ പ്രദർശിപ്പിച്ച മൂന്നറിയിപ്പ്​ , അജ്​മാനിലെ മഴക്കാഴ്ച

ശക്​തമായ മഴയുടെ സാഹചര്യത്തിൽ അൽ അസ്വർ സ്​ട്രീറ്റ്​ (സുഹൈല) അൽ ദൈദ്​ താൽകാലികമായി അടച്ചതായി ഷാർജ പൊലീസ്​ ജനറൽ കമാൻഡ്​ അറിയിച്ചു. കനത്ത മഴയും സുഹൈല വാദികളുടെ ഒഴുക്കും കണക്കിലെടുത്താണ്​​ നടപടി. റാസൽഖൈമയിൽ നിന്ന് അൽ മനാമയിലേക്കും അൽ ദൈദ് സിറ്റിയിൽ നിന്ന് മസാഫിയിലേക്കും വരുന്നവർ ശ്രദ്ധിക്കണം. യാത്രക്കാർക്ക്​ ബദൽ റോഡുകൾ ഉപയോഗിക്കാം. മഴയുടെ സാഹചര്യത്തിൽ തിങ്കളാഴ്ച പാർക്കിങ്​ ഫീസുകൾ ഷാർജ മുനിസിപ്പാലിറ്റി ഒഴിവാക്കി. നീല സൂചന ബോർഡുകൾ ഉള്ള പാർക്കിങ്​ മേഖലകളും ഫീസ്​ ഒഴിവാക്കിയതിൽ ഉൾപ്പെടും. അത്യാവശ്യ ഘട്ടങ്ങളിൽ ഒഴികെ വീടുകളിൽ നിന്ന്​ പുറത്തിറങ്ങരുതെന്നും ഷാർജ പൊലീസ്​ അറിയിച്ചു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക്​ ഷാർജ വർക്ക്​ ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്​.

അൽ ഐനിൽ പാർക്കുകളും വിനോദ കേന്ദ്രങ്ങളും പ്ലേഗ്രൗണ്ടുകളും താൽകാലികമായി അടച്ചതായി അൽഐൻ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. ചെറു അപകടങ്ങൾക്ക്​ പൊലീസ്​ പട്രോൾ സംഘത്തെ കാത്തിരിക്കേണ്ടതില്ലെന്നും തൊട്ടടുത്തുള്ള പെട്രോൾ സ്​റ്റേഷൻ സന്ദർശിച്ച്​ പരിശീലനം നേടിയ ജീവനക്കാരുടെ സഹായം തേടാമെന്ന്​ ദുബൈ പൊലീസ്​ അറിയിച്ചു. അഡ്​നോക്ക്​, ഇനോക്​, ഇമാറാത്ത്​ പമ്പുകളിലാണ്​ ഇതിനുള്ള സൗകര്യം. ദുബൈയിൽ ഡെലിവറി സേവനങ്ങളെ മഴ ബാധിച്ചില്ല.

നിലവിലെ സാഹചര്യത്തിൽ സുരക്ഷക്ക്​ മുൻഗണന നൽകണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അതോറിറ്റികളുമായി ബന്ധപ്പെടുണമെന്നും അജ്​മാൻ മീഡിയ ഓഫിസ്​ അഭ്യർഥിച്ചു. പൊലീസ്​ (എമർജൻസി) 999, നോൺ എമർജൻസി അ​ന്വേഷണങ്ങൾക്ക്​ 901, ഇലക്​ട്രിസിറ്റി ഏജൻസീസ്​ 991, വാട്ടർ ഏജൻസീസ്​ 992, അജ്​മാൻ കോൺടാക്​ സെന്‍റർ 80070 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. അജ്​മാനിൽ പെരുന്നാൾ അവധിക്ക് ശേഷം ആദ്യ പ്രവൃത്തി ദിനത്തിൽ ജോലിക്കിറങ്ങിയ പലരും റോഡിലെ വെള്ളം മൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. ചിലയിടങ്ങളിലെ വെള്ളക്കെട്ടുകളിൽ വാഹനങ്ങൾ കേടായത് മൂലവും ഗതാഗതത്തിന് വലിയ തടസ്സങ്ങൾ നേരിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulfUAEwaterloggingHeavy Rain
News Summary - Heavy rain; waterlogging
Next Story