ചൂടിനാശ്വാസമായി മഴ; ജാഗ്രത നിർദേശം
text_fieldsദുബൈ: ചൂട് കനക്കുന്നതിനിടെ ആശ്വാസമായി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ചെറു മഴ. വെള്ളിയാഴ്ച വൈകുന്നേരമാണ് ആശ്വാസ മഴ അബൂദബി, അൽഐൻ, ദുബൈ-അൽഐൻ റോഡ് എന്നിവിടങ്ങളിൽ ലഭിച്ചത്. അതേസമയം മഴസാധ്യതയുള്ള സ്ഥലങ്ങളിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അൽഐനിൽ അൽ ഹിയാർ പ്രദേശത്താണ് മഴ ലഭിച്ചത്.
ദുബൈ-അൽഐൻ റോഡിൽ മഴ പെയ്യുന്ന ദൃശ്യങ്ങൾ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അൽഐൻ ഭാഗത്തെ ഒമാൻ അതിർത്തിക്കപ്പുറം മഹ്ദയിൽ ശക്തമായ മഴയാണ് വെള്ളിയാഴ്ച ലഭിച്ചത്. അതേസമയം രാജ്യത്ത് വേനൽച്ചൂട് ശക്തമായിട്ടുണ്ട്. വെള്ളിയാഴ്ച അബൂദബി അൽ ദഫ്ര മേഖലയിലെ മസൈരിയയിൽ 48.8 ഡിഗ്രി സെലൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്.

