ഒരുവശത്ത് കനത്ത മഴ; മറുവശത്ത് കൊടുംചൂട്
text_fieldsതിങ്കളാഴ്ച ദിബ്ബ ഭാഗത്ത് പെയ്ത മഴ
ദുബൈ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തി. ക്ലൗഡ് സീഡിങ് എന്ന ഹാഷ് ടാഗോടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മഴയുടെ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.
അതേസമയം, അബൂദബി അടക്കം ചില എമിറേറ്റുകളിൽ ഈ വർഷത്തെ ഏറ്റവും കൂടിയ ചൂടായ 49.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഷാർജ വാദി അൽ ഹിലോ, ഫുജൈറ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. മഴ പെയ്യാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പൊതുജനങ്ങൾ പുറത്തിറങ്ങുേമ്പാൾ സൂക്ഷിക്കണമെന്ന് സൂചിപ്പിക്കുന്നതാണ് യെല്ലോ അലർട്ട്.യു.എ.ഇയുടെ പല ഭാഗങ്ങളിലും മഴയെത്താത്തതിനെ തുടർന്നാണ് ക്ലൗഡ് സീഡിങ് നടത്തിയത്.
മേഘങ്ങളുടെ ഘടനയിൽ മാറ്റംവരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. മേഘങ്ങളിൽ രാസപദാർഥങ്ങൾ ഉപയോഗിച്ചാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്. യു.എ.ഇയിൽ ഈ വർഷം മഴ പൊതുവേ കുറവാണ്. ദുബൈയിൽ ഇതുവരെ മഴ എത്താത്ത പ്രദേശങ്ങൾ പോലുമുണ്ട്. വേനൽക്കാലത്തിലേക്ക് കടന്നതോടെ ഇനി വലിയൊരു മഴ പ്രതീക്ഷിക്കുന്നുമില്ല. അതിനാലാണ് കൃത്രിമ മഴ പെയ്യിച്ചത്. കഴിഞ്ഞ വർഷം മഴയിൽ ദുബൈ വിമാനത്താവളവും നഗരവും വെള്ളത്തിലാകുന്ന അവസ്ഥയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

