Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശക്​തമായ മഴ: ജബൽ...

ശക്​തമായ മഴ: ജബൽ ജെയ്​സ്​ താൽക്കാലികമായി അടച്ചു

text_fields
bookmark_border
ശക്​തമായ മഴ: ജബൽ ജെയ്​സ്​ താൽക്കാലികമായി അടച്ചു
cancel
camera_alt

ജബൽ ജെയ്​സ്

Listen to this Article

റാസൽഖൈമ: ശൈത്യകാലത്ത്​ യു.എ.ഇയിലെ ഏറ്റവും പ്രധാന വിനോദ ആകർഷണങ്ങളിൽ ഒന്നായ ജബൽ ജെയ്​സ്​ താൽക്കാലികമായി അടച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യവ്യാപകമായി പെയ്ത അതിശക്​തമായ മഴയിൽ മേഖലയിൽ മലയിടിച്ചിലുണ്ടായ സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ്​ നടപടിയെന്ന്​ അധികൃതർ അറിയിച്ചു. യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ പർവത നിരകളാണ്​ ജബൽജെയ്​സ്​. ഈ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചത്​ റാസൽഖൈമയിലായിരുന്നു. മഴക്ക്​ പിന്നാലെയുണ്ടായ മലയിടിച്ചിലിൽ സന്ദർശകരുടെ നിരവധി വാഹനങ്ങൾ മണ്ണിനടിയിലായിരുന്നു.

മുന്നറിയിപ്പുകൾ അവഗണിച്ച്​ പർവതങ്ങൾക്ക്​ സമീപം പാർക്ക്​ ചെയ്ത വാഹനങ്ങളാണ്​ അപകടത്തിൽപെട്ടത്​. ശൈത്യകാലമായതോടെ ജബൽജെയ്​സ്​ മലനിരകളിൽ താപന നില മൂന്ന്​ ഡിഗ്രി സെൽഷ്യസ്​ വരെ​ താഴ്ന്നിരുന്നു. ഇതോടെ ഇവിടങ്ങളിലേക്കുള്ള സന്ദർശകരുടെ ഒഴുക്കും വ്യാപകമാണ്​. ഡിസംബർ, ജനുവരി മാസങ്ങളിൽ താമസക്കാരും സന്ദർശകരും ജബൽ ജയ്​സ്​ മലകമുകളിൽ ക്യാമ്പ്​ ചെയ്യുന്നത്​​ പതിവാണ്​. രാത്രി ക്യാമ്പുകളിൽ കിടന്ന ശേഷം മഞ്ഞുമൂടുന്ന പുലർ​വേളകളിൽ എഴുന്നേൽക്കുന്നത്​ മനോഹരമായ അനുഭവമാണ്​. താമസക്കാരും സന്ദർശകരും ഈ വരുന്ന വാരാന്ത്യങ്ങളിൽ ജബൽജയ്​സിലേക്കുള്ള യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനിടെയാണ്​ അതിശക്​തമായ മഴ പെയ്തത്​.

ഇത്​ മേഖലയിൽ വലിയ തോതിലുള്ള മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിന്​ കാരണമായി. മലയോര മേഖലയിലേക്കുള്ള റോഡുകൾക്ക്​ തകരാറുകൾ സംഭവിച്ചിരുന്നു. തുടർന്ന്​ റോഡുകളിൽ താൽകാലിക നിയന്ത്രണമേർപ്പെടുത്തിയ ശേഷം സുരക്ഷ സംഘം പരിശോധന നടത്തുകയും അറ്റകുറ്റപണികൾ പൂർത്തിയാക്കുകയുമായിരുന്നു. എന്നാൽ, മലമുകളിലേക്കുള്ള പ്രവേശനം എന്ന്​ പുനസ്ഥാപിക്കുമെന്ന്​ വ്യക്​തമല്ല. ദേശീയ കാലാവസ്ഥ നിരീക്ഷണ കേ​ന്ദ്രത്തിന്‍റെ റിപോർട്ട്​ അനുസരിച്ച്​ അടുത്ത പത്തു ദിവസം കൂടി ജബൽ ജെയ്​സ്​ മലമുകളിൽ പകൽ സമയങ്ങളിൽ താപനില ഒമ്പതിനും 13 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. രാത്രിയിൽ താപനില മൂന്നിനും നാല്​ ഡിഗ്രി സെൽഷ്യസിനും ഇടയിലേക്ക്​ താഴും. നിലവിൽ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഈ മാസം 28, 29 തീയതികളിൽ മഴ പ്രതീക്ഷിക്കാമെന്നാണ്​ എൻ.സി.എം പ്രവചിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideHeavy RainHilly regionJebel Jais mountain
News Summary - Heavy rain: Jebel Jais temporarily closed
Next Story