Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ൽ​ഖൈ​മ​യി​ലും...

റാ​സ​ൽ​ഖൈ​മ​യി​ലും അ​ൽ​ഐ​നി​ലും ക​ന​ത്ത മ​ഴ

text_fields
bookmark_border
റാ​സ​ൽ​ഖൈ​മ​യി​ലും അ​ൽ​ഐ​നി​ലും ക​ന​ത്ത മ​ഴ
cancel
camera_alt

ശ​നി​യാ​ഴ്ച പെ​യ്ത മ​ഴ​യു​ടെ ദൃ​ശ്യം

ദു​ബൈ: യു.​എ.​ഇ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ ക​ന​ത്ത മ​ഴ​യും ആ​ലി​പ്പ​ഴ​വ​ർ​ഷ​വും. റാ​സ​ൽ​ഖൈ​മ, അ​ൽ​ഐ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ക​ന​ത്ത മ​ഴ ല​ഭി​ച്ച​ത്. ഫു​ജൈ​റ​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷ​വു​മു​ണ്ടാ​യ​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഫു​ജൈ​റ​യി​ലെ വാ​ദി മു​യാ​ദ​ഖി​ലാ​ണ്​ ക​ന​ത്ത മ​ഴ​ക്കൊ​പ്പം ആ​ലി​പ്പ​ഴ വ​ർ​ഷ​മു​ണ്ടാ​യ​ത്.

മൂ​ടി​ക്കെ​ട്ടി​യ കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ൽ രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വാ​ദി​ക​ളി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഈ ​ആ​ഴ്ച​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ മ​ഴ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. മ​ഴ​ക്ക് പു​റ​മെ, അ​റ​ബി​ക്ക​ട​ലി​ലെ ഉ​ഷ്ണ​മേ​ഖ​ല കൊ​ടു​ങ്കാ​റ്റും കാ​ലാ​വ​സ്ഥ കേ​ന്ദ്രം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​ത് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​ഷ്ണ​മേ​ഖ​ല ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. ഇ​ത്​ രാ​ജ്യ​ത്തെ നേ​രി​ട്ട് ബാ​ധി​ക്കി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainRas Al Khaimah
News Summary - Heavy Rain in Ras Al Khaimah
Next Story