Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ദഫറ്​യിൽ കനത്ത മഴ; നാലുദിവസം മഴക്ക്​ സാധ്യത

text_fields
bookmark_border
തിങ്കളാഴ്ച വരെ മിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് എൻ.സി.എം
അൽ ദഫറ്​യിൽ കനത്ത മഴ; നാലുദിവസം മഴക്ക്​ സാധ്യത
cancel
camera_alt

അൽ ദഫ്​റയിൽ മഴ പെയ്തപ്പോൾ

അബൂദബി: യു.എ.ഇയിൽ നാല് ദിവസം മഴക്ക്​ സാധ്യതയെന്ന്​ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്​. വെള്ളിയാഴ്ച അൽ ദഫ്​റ മേഖലയിലെ അബൂദാബി-റസീൻ റോഡിൽ കനത്ത മഴ ലഭിച്ചു. കിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായാണ് രാജ്യത്ത് മഴമേഘങ്ങൾ രൂപപ്പെടുന്നത്.

ഈ കാലാവസ്ഥ ആദ്യം കിഴക്കൻ, തെക്കൻ പ്രദേശങ്ങളെ ബാധിക്കുകയും വാരാന്ത്യത്തോടെ ഉൾനാടൻ, പടിഞ്ഞാറൻ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്യും. ശനിയാഴ്ച മഴമേഘങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ഇടിമിന്നലുള്ള മഴക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായിരിക്കും.

കിഴക്കൻ, പടിഞ്ഞാറൻ, ഉൾനാടൻ മേഖലകളിൽ ഇടത്തരം മുതൽ ശക്തമായ മഴക്കും സാധ്യത. കാറ്റിൽ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചമങ്ങിയേക്കും. തിങ്കളാഴ്ച കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക്​ സാധ്യതയുണ്ടെന്ന്​ എൻ.സി.എം പ്രവചിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയാകും. ചൊവ്വാഴ്ച കാലാവസ്ഥ സാധാരണ നിലയിലാകുമെന്നും അന്തരീക്ഷം പൊതുവെ തെളിയുമെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - അൽ ദഫറ്​യിൽ കനത്ത മഴ; നാലുദിവസം മഴക്ക്​ സാധ്യത
Next Story