കനത്ത മഴ; 36 മണിക്കൂറിനിടെ ദുബൈ പൊലീസിന് ലഭിച്ചത് 13,108 കാളുകൾ
text_fieldsദുബൈ: കനത്ത മഴ പെയ്ത 36 മണിക്കൂറിനിടെ ദുബൈ പൊലീസിന് ലഭിച്ചത് 13,108 എമർജന്‍സി കാളുകൾ. 999 എന്ന നമ്പറിലേക്കാണ് ഇത്രയധികം കാളുകൾ എത്തിയത്. മിനിറ്റിൽ ശരാശരി ആറ് കാളുകൾ വീതം എത്തി. കാലാവസ്ഥ പ്രശ്നവും അപകടവുമായിരുന്നു അധികവുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, എത്ര അപകടം നടന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ദുബൈ പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ 1959 കാളുകളും എത്തി. 901 എന്ന നമ്പറിലേക്കാണ് ഈ കാളുകൾ വന്നത്. ഇത് അടിയന്തര ആവശ്യങ്ങൾക്കുള്ള കാളുകളായിരുന്നില്ല. അപകടത്തിന് സാധ്യതയുണ്ടെന്നും വാഹനവുമായി നിരത്തിലിറങ്ങുന്നവർ സൂക്ഷിക്കണമെന്നും പൊലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

