വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും
text_fieldsദുബൈ-അൽഐൻ റോഡിലെ മഴ ദൃശ്യം
ദുബൈ: കനത്ത ചൂടിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ദുബൈയിലെ അൽ അസൈലി മുതൽ മർഗാം വരെയുള്ള ഭാഗങ്ങളിൽ കനത്ത മഴയും ചെറിയ രീതിയിൽ ആലിപ്പഴ വർഷവുമുണ്ടായെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അധികൃതർ മഴയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്. ദുബൈ-അൽഐൻ റോഡിലും വിവിധ ഭാഗങ്ങളിൽ മഴ ദൃശ്യമായി.
കനത്ത മഴയിൽ വാഹനങ്ങൾ കടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.വെള്ളിയാഴ്ച അതിരാവിലെ അൽ അവീർ, ലഹ്ബാബ് എന്നിവിടങ്ങളിൽ മഴ ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. അൽഐനിലെ അൽ ദാഹിർ, അൽ ഫഖ, ഗശ്ബ, ഖതം അൽ ശിഖ്ല എന്നിവിടങ്ങളിലും വെള്ളിയാഴ്ച മഴ പെയ്തു. മഴയുള്ള പ്രദേശങ്ങളിൽ ദൃശ്യത കുറയുമ്പോൾ ലോ ബീം ഹെഡ്ലൈറ്റുകൾ ഓണാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മഴ സമയങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും റോഡ് അടയാളങ്ങളിലും ഇലക്ട്രോണിക് ബിൽബോർഡുകളിലും പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അബൂദബി പൊലീസും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

