Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; വാദികളും വെള്ളക്കെട്ടുകളും ഒഴിവാക്കാൻ അധികൃതരുടെ നിർദേശം

text_fields
bookmark_border
ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; വാദികളും വെള്ളക്കെട്ടുകളും ഒഴിവാക്കാൻ അധികൃതരുടെ നിർദേശം
cancel

ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും രേഖപ്പെടുത്തിയതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും വിവിധ പ്രാദേശിക അധികൃതരും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അന്തരീക്ഷ വ്യതിയാനത്തെ തുടർന്ന് വാദികളിലേക്കും (മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്ന പ്രദേശങ്ങൾ) വെള്ളക്കെട്ടുകളിലേക്കും ഇറങ്ങരുതെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഷാർജയിലെ അൽ മദാം, അൽ ഫയാ എന്നീ പ്രദേശങ്ങളിലും ഖോർഫക്കാൻ റോഡിലും കനത്ത മഴക്കൊപ്പം ആലിപ്പഴ വീഴ്ചയും അനുഭവപ്പെട്ടു. ഫുജൈറയിലെ മസാഫി, ദഫ്ത എന്നീ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. കനത്ത മഴയെത്തുടർന്ന് അരുവികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും കൂടുതൽ സുരക്ഷിതമായ ഗതാഗത മാർഗങ്ങൾ തിരഞ്ഞെടുക്കണമെന്നും അബൂദബി ദുരന്ത നിവാരണ കേന്ദ്രവും യാത്രികരോട് അഭ്യർഥിച്ചു. രാജ്യത്തിന്‍റെ കിഴക്കൻ, വടക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) പ്രവചിച്ചിരുന്നു. രാത്രികാലങ്ങളിലും ഞായറാഴ്ച രാവിലെയോടെയും തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ ഈർപ്പമുള്ള അന്തരീക്ഷവും നേരിയ മഞ്ഞും അനുഭവപ്പെടാനിടയുണ്ട്.

അബൂദബിയിൽ താപനില 36 ഡിഗ്രി സെൽഷ്യസും ദുബൈയിലും ഷാർജയിലും 35 ഡിഗ്രിയും ഫുജൈറയിൽ 31 ഡിഗ്രിയും രേഖപ്പെടുത്താൻ സാധ്യതയുണ്ട്. അതേസമയം അൽ റുവൈസ്, അൽ സില എന്നിവിടങ്ങളിൽ ചൂട് 39 ഡിഗ്രി വരെ ഉയർന്നേക്കാം. ഫുജൈറയിൽ അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെയും ദുബൈയിലും ഷാർജയിലും 80 ശതമാനം വരെയും ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heavy rain and hail: Authorities advise avoiding wadis and flooded areas
Next Story