മതേതരശക്തികൾക്ക് തീരാനഷ്ടം -മലയാളം മിഷൻ അബൂദബി ചാപ്റ്റർ
text_fieldsസീതാറാം യെച്ചൂരിയുടെ വിയോഗം ദേശീയരാഷ്ട്രീയത്തിനും ഇന്ത്യയിലെ ഇടതുപക്ഷ ജനാധിപത്യ മതേതര ശക്തികൾക്കുമുണ്ടായ തീരാനഷ്ടമാണ്. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമായി നിലനിൽക്കുന്നതിനുവേണ്ടി എന്ത് വിട്ടുവീഴ്ചക്കും തയാറായ നേതാവായിരുന്നു യെച്ചൂരിയെന്ന് മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ, സെക്രട്ടറി സഫറുള്ള എന്നിവർ പറഞ്ഞു.
പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പോടനുബന്ധിച്ച് സവർണ വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ രൂപം നൽകിയ ‘ഇൻഡ്യ’ കൂട്ടായ്മയിൽ ഇന്ത്യയിലെ ഒട്ടുമിക്ക ജനാധിപത്യ മന്തനിരപേക്ഷ പ്രാദേശിക കക്ഷികളെ ചേർത്തുനിർത്തുന്നതിൽ യെച്ചൂരി വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടും.

