Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ടു​ത്ത...

ക​ടു​ത്ത മൂ​ട​ൽ​മ​ഞ്ഞ്; മു​ന്ന​റി​യി​പ്പ്

text_fields
bookmark_border
fog in dubai
cancel
camera_alt

പ്രതീകാത്മക ചിത്രം

അ​ബൂ​ദ​ബി: ക​ടു​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ. കാ​ഴ്ച പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര റോ​ഡി​ൽ അ​ബൂ​ദ​ബി ഇ​ൻ​ഡ​സ്ട്രി​യി​ൽ സി​റ്റി​ക്കും(​ഐ​ക്കാ​ഡ്) അ​ൽ അ​രി​സം ബ്രി​ഡ്ജി​നും ഇ​ട​യി​ലു​ള്ള ഭാ​​ഗ​ത്ത് വേ​​ഗ​പ​രി​ധി 80 കി​ലോ​മീ​റ്റ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൂ​ട​ൽ​മ​ഞ്ഞു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന താ​ൽ​ക്കാ​ലി​ക വേ​​ഗ​പ​രി​ധി പാ​ലി​ക്ക​ണ​മെ​ന്ന് ഡ്രൈ​വ​ർ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ദൂ​ര​ക്കാ​ഴ്ച അ​പ്രാ​പ്യ​മാ​യ​തോ​ടെ ചൊ​വ്വാ​ഴ്ച കാ​ല​ത്ത് ശൈ​ഖ് സാ​യി​ദ് പാ​ല​ത്തി​ലെ ​ഗ​താ​​ഗ​തം വ​ള​രെ പ​തി​യെ ആ​യി​രു​ന്നു. അ​ബൂ​ദ​ബി ഐ​ല​ൻ​ഡ്, യാ​സ് ഐ​ല​ൻ​ഡ്, സ​അ​ദി​യാ​ത്ത് ഐ​ല​ൻ​ഡ്, അ​ൽ ജു​ബൈ​ൽ ഐ​ല​ൻ​ഡ്, കോ​ർ​ണി​ഷ്, അ​ൽ​ബ​തീ​ൻ എ​യ​ർ​പോ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ശൈ​ഖ് ഖ​ലീ​ഫ തെ​രു​വി​ലും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു​ണ്ടാ​യി​രു​ന്ന​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. മൂ​ട​ൽ​മ​ഞ്ഞ് വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsWarningheavy fog
News Summary - Heavy fog; warning
Next Story