Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂടല്‍മഞ്ഞ്: വേഗപരിധി 80 കിലോമീറ്ററായി കുറയും

text_fields
bookmark_border
മെസേജുകള്‍ ശ്രദ്ധിക്കണം; നിയമ ലംഘനത്തിന് 300 ദിര്‍ഹം പിഴ
മൂടല്‍മഞ്ഞ്: വേഗപരിധി 80 കിലോമീറ്ററായി കുറയും
cancel

അബൂദബി: എമിറേറ്റില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റോഡുകളിലെ ദൃശ്യപരത കുറയുന്ന പശ്ചാത്തലത്തില്‍ പ്രധാന പാതകളില്‍ വേഗ പരിധിയില്‍ കുറവുണ്ടാവുമെന്നും മെസേജുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനും ഡ്രൈവിങ് ദുഷ്‌കരമാകുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത്.

നഗരത്തില്‍ കട്ടിയുള്ള മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കഴിഞ്ഞദിവസം കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞദിവസം, വിവിധ പ്രധാന റോഡുകളില്‍ വേഗപരിധി 80 കിലോമീറ്ററായി കുറച്ചുകൊണ്ട് അബൂദബി പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മൂടല്‍മഞ്ഞ് ഉള്ള സമയങ്ങളില്‍ റോഡിലെ കാഴ്ചപരിധി ഒരു കിലോമീറ്ററില്‍ താഴെയായി കുറയാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അബൂദബിയുടെ ചില ഭാഗങ്ങളിലും വടക്കന്‍ എമിറേറ്റുകളിലും യെല്ലോ അലര്‍ട്ടും കൂടുതല്‍ തീവ്രമായ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കാറുണ്ട്. ഈ സാഹചര്യങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. ദുബൈയെയും അബൂദബിയെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതയായ ഇ11 റോഡ്, അബൂദബി-അല്‍ ഐന്‍ റോഡ്, ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്‍റര്‍നാഷനല്‍ റോഡ്, ശൈഖ് സലിം ബിന്‍ ബുതി റോഡ്, അഹമ്മദ് ഖമീസ് അല്‍ ഹംലി റോഡ് തുടങ്ങിയ പ്രധാന പാതകളിലാണ് വേഗപരിധി സാധാരണ കുറക്കുക.

വേഗപരിധി കുറച്ച വിവരം കാല്‍നടയാത്രക്കാര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും അവരുടെ മൊബൈല്‍ ഫോണുകളില്‍ സുരക്ഷാ സന്ദേശമായി അയച്ചു നല്‍കാറുമുണ്ട്. റോഡുകളിലെ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളിലും താത്കാലിക വേഗപരിധി പ്രദര്‍ശിപ്പിക്കും. താത്കാലിക വേഗപരിധി പിന്‍വലിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ക്ക് വീണ്ടും ഔദ്യോഗിക അറിയിപ്പ് ലഭിക്കും. വേഗപരിധി നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് അനുവദനീയമായ വേഗതയേക്കാള്‍ 10 കിലോമീറ്റര്‍ വരെ വേഗത കൂടിയാല്‍ 300 ദിര്‍ഹം പിഴ ഈടാക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fog: Speed limit reduced to 80 km/h
Next Story