Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചൂട് കൂടുന്നു; താപനില...

ചൂട് കൂടുന്നു; താപനില 47 ഡിഗ്രി ആയേക്കും

text_fields
bookmark_border
ചൂട് കൂടുന്നു; താപനില 47 ഡിഗ്രി ആയേക്കും
cancel

അബൂദബി: യു.എ.ഇയില്‍ വരും ദിവസങ്ങളില്‍ താപനില ഉയര്‍ന്നേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എന്‍.സി.എം.) മുന്നറിയിപ്പ്. ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ രാജ്യത്ത്​ ചൂട് വർധിച്ചേക്കും.

ബുധനാഴ്ച രാജ്യത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചെയും ചില തീരദേശ മേഖലകളില്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് വര്‍ധിക്കും. അബൂദബി എമിറേറ്റില്‍ ബുധനാഴ്ച ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയേക്കാം. ദുബൈയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ഷാര്‍ജയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസും വരെയാകാന്‍ സാധ്യതയുണ്ട്.

അതേസമയം, രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ചൂട് കനക്കും. ഇവിടെ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. മലയോര മേഖലയായ റാസല്‍ഖൈമയിലെ പര്‍വതപ്രദേശങ്ങളില്‍ താപനില 28 നും 31 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Heat is rising; temperature may reach 47 degrees
Next Story