Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചൂ​ട്​ കു​റ​യു​ന്നു; ...

ചൂ​ട്​ കു​റ​യു​ന്നു; ചി​ല​യി​ട​ങ്ങ​ളി​ൽ ചാ​റ്റ​ൽ മ​ഴ

text_fields
bookmark_border
ചൂ​ട്​ കു​റ​യു​ന്നു;    ചി​ല​യി​ട​ങ്ങ​ളി​ൽ    ചാ​റ്റ​ൽ മ​ഴ
cancel
camera_alt

യു.​എ.​ഇ​യി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ പെ​യ്ത

ചാ​റ്റ​ൽ​മ​ഴ​യു​ടെ ദൃ​ശ്യം

ദു​ബൈ: യു.​എ.​ഇ​യി​ൽ ചൂ​ടു കു​റ​യു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ചാ​റ്റ​ൽ മ​ഴ ല​ഭി​ച്ചു. ഫു​ജൈ​റ മ​ല​നി​ര​ക​ളി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ചെ​റി​യ ചാ​റ്റ​ൽ മ​ഴ​ക്ക്​ തു​ട​ക്ക​മാ​യ​ത്​. ഷാ​ർ​ജ​യി​ലെ ഗോ​ർ​ഫു​ക്കാ​ൻ മേ​ഖ​ല​ക​ളി​ലും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചെ​റി​യ തോ​തി​ൽ മ​ഴ ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്‍റെ തു​ട​ക്ക​മെ​ന്ന നി​ല​യി​ലാ​ണ്​ ചാ​റ്റ​ൽ മ​ഴ​യെ വി​ല​യി​രു​ത്തു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും മ​ഴ​ത്തു​ള്ളി​ക​ൾ വീ​ഴു​ന്ന ദൃ​ശ്യ​ങ്ങ​ൾ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ പൊ​തു​വേ ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യ കാ​ലാ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ട്ട​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. നേ​രി​​യ​തോ മി​ത​മാ​യ​തോ ആ​യ കാ​റ്റും വീ​ശി​യി​രു​ന്നു.

പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​നും ഇ​ത്​ കാ​ര​ണ​മാ​യി. കി​ഴ​ക്ക​ൻ തീ​ര​ങ്ങ​ളി​ലാ​ണ്​ ചെ​റി​യ തോ​തി​ൽ മ​ഴ​മേ​ഘ​ങ്ങ​ൾ ദൃ​ശ്യ​മാ​യ​ത്.

അ​തേ​സ​മ​യം, അ​ന്ത​രീ​ക്ഷ താ​പ​നി​ല രാ​ജ്യ​ത്ത്​ 45 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക്​ താ​ഴ്ന്നു. അ​ബൂ​ദ​ബി​യി​ൽ 38 ഡി​ഗ്രി​യും ദു​ബൈ​യി​ൽ 39 ഡി​ഗ്രി​യു​മാ​ണ്​ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. ര​ണ്ട്​ എ​മി​റേ​റ്റു​ക​ളി​ലെ​യും മ​ല​നി​ര​ക​ളി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല യ​ഥാ​ക്ര​മം 30 ഡി​ഗ്രി​യി​ലേ​ക്കും 25 ഡി​ഗ്രി​യി​ലേ​ക്കും താ​ഴ്​​ന്ന​താ​യും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weatherheatplacedecreasdrizzling rain
News Summary - heat-decreases-Drizzling-rain-in-some-places
Next Story