ശ്രീനിവാസന് ഹൃദയാഞ്ജലി
text_fieldsശ്രീനിവാസൻ അനുസ്മരണ
പരിപാടിയിൽ മാലിക് മഖ്ബൂൽ സംസാരിക്കുന്നു
ദമ്മാം: അന്തരിച്ച മലയാള നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ അനുസ്മരിച്ചു.
യോഗത്തിൽ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. ലീനാ ഉണ്ണികൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു. മലയാളി സമാജം ദേശീയാധ്യക്ഷൻ മാലിക് മഖ്ബൂൽ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
നാൽപത് വർഷത്തിലേറെയായി മലയാളികളെ സ്വന്തം എഴുത്തിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത, ഗൗരവമാർന്ന വിഷയങ്ങളെ നർമ്മത്തിെൻറ മേമ്പൊടിയോടെ , സരസമായ ശൈലിയിൽ ജനശ്രദ്ധയിൽ കൊണ്ടുവന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള അതുല്യ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം അനുസ്മരിച്ചു.
ജോയ് തോമസ്, അനിൽ റഹിമ, മോഹൻ വസുധ, ബിജു പൂതക്കുളം, നവാസ്, സാലു എസ്, ബൈജുരാജ്, ജയൻ ജോസഫ്, സമദ് കൂടല്ലൂർ, സീനത്ത് സാജിദ്, മുഹമ്മദ് നജീബ്, നൗഷാദ് മുത്തലിഫ്, ഷാക്കിറാ ഹുസൈൻ, റസാന, സരള ജേക്കബ്, ലിസി ജോയ് , മാത്യു റോക്കി, സുന്ദരൻ, ബിനിൽ അശോകൻ തുടങ്ങി ഒട്ടനവധി പേർ അനുസ്മരണപരിപാടിയുടെ ഭാഗമായി
ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ, മുരളീധരൻ, റൗഫ് ചാവക്കാട്, ഹുസൈൻ ചമ്പോളിൽ, ഷാജു അഞ്ചേരി, ഹമീദ് കാണിച്ചാട്ടിൽ, ബിനു പുരുഷോത്തമൻ, വിനോദ് കുഞ്ഞ്, ബൈജു കുട്ടനാട്, ഉണ്ണികൃഷ്ണൻ, ബിനു കുഞ്ഞ്, ഹുസ്നാ ആസിഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിന് ഡോക്ടർ സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

