ഹൃദ്യം...'അഴകുള്ള സമയം'
text_fieldsജീവിതപരിസരങ്ങളില്‍ കൈവരുന്നത് സന്തോഷങ്ങളോ േക്ലശങ്ങളോ ആകട്ടെ, കാലവും സമയവും എല്ലായ്പ്പോഴും മനോഹരം. പൂര്‍വികരുടെ ജീവിത രീതികളും പഴമയിലെ പ്രൗഢികളും സമകാലീന അത്ഭുതങ്ങളുമാണ് റാസല്‍ഖൈമ അല്‍ റംസിലെ അലി അല്‍ തനൈജിയുടെ വസതിയോടനുബന്ധിച്ച 'ബ്യൂട്ടിഫുള്‍ ടൈമി'നെ വാര്‍ത്തകളിലെത്തിക്കുന്നത്. യു.എ.ഇയില്‍ പുരാവസ്തു വകുപ്പിെൻറ സംരക്ഷണയിലുള്ള വമ്പന്‍ മ്യൂസിയങ്ങള്‍ക്ക് പുറമെ വിവിധ എമിറേറ്റുകളില്‍ തദ്ദേശീയരുടെ ഉടമസ്ഥതയിലും ചെറിയ ചരിത്ര കലവറകള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. ബുര്‍ജ് ഖലീഫ, ഈഫല്‍ ടവര്‍, േക്ലാക്ക് ടവര്‍ തുടങ്ങിയ അത്ഭുത നിര്‍മിതികള്‍ കൂടി ഒരുക്കിയിരിക്കുന്നതാണ് അലി അല്‍ തനൈജിയുടെ 'ബ്യൂട്ടിഫുള്‍ ടൈമി'നെ ശ്രദ്ധേയമാക്കുന്നത്.
നമുക്ക് കൈവന്ന സൗഭാഗ്യങ്ങള്‍ മുന്‍ഗാമികളുടെ കഠിന യത്നങ്ങളുടെ കൂടി ഫലമെന്നാണ് അലി തനൈജിയുടെ അഭിപ്രായം. അവരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കേണ്ടതും ജീവിത പാഠങ്ങള്‍ കൈവഴികളായി കൈമാറേണ്ടതും നമ്മുടെ ഉത്തരവാദിത്വം. ചെറുപ്പ നാളുകളില്‍ ഉപയോഗിച്ച വസ്തുക്കള്‍ സൂക്ഷിച്ച് വെക്കുകയും പുരാതന വസ്തുക്കളുടെ ശേഖരിക്കുന്നതും ഒരു ഹരമായിരുന്നു. വസ്തുക്കളുടെ എണ്ണവും വണ്ണവും വര്‍ധിക്കുന്നതിനനുസരിച്ച് സ്ഥല സൗകര്യവും വര്‍ധിപ്പിച്ചു. അമൂല്യമായ ശേഖരങ്ങള്‍ പുതിയ വസതിയോട് ചേര്‍ന്ന് ആയിരം ചതുരശ്ര അടിയുള്ള സൗകര്യത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ലോകം യന്ത്ര യുഗത്തിലേക്ക് കടന്ന ഘട്ടത്തിലെ വാഹന 'രാജാക്കന്മാരെ'യും മ്യൂസിയത്തിന് മുന്നില്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. വിശേഷാവസരങ്ങളില്‍ ഈ കാറുകളുമായി അലി അല്‍ തനൈജിയുടെ ഊരുചുറ്റല്‍ നാട്ടുകാര്‍ക്കുള്ള ഹൃദ്യമായ വിരുന്നാണ്. ദിവസവും വൈകുന്നേരം നാല് മുതല്‍ എട്ട് വരെയുള്ള സമയം സന്ദര്‍ശകര്‍ക്ക് മ്യൂസിയം സന്ദര്‍ശിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

