Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരൂർ സ്വദേശി റാസൽഖൈമയിൽ മരിച്ചു

text_fields
bookmark_border
തിരൂർ സ്വദേശി റാസൽഖൈമയിൽ മരിച്ചു
cancel
camera_alt

മുഹമ്മദ്‌ മുസ്തഫ

Listen to this Article

റാസൽഖൈമ: മലപ്പുറം തിരൂർ പുറത്തൂർ മുട്ടനൂർ സ്വദേശി ചെറിയാക്ക വളപ്പിൽ പരേതനായ മജീദിന്‍റെ മകൻ മുഹമ്മദ്‌ മുസ്തഫ (31) ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമയിൽ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ റാക് സെയ്ഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏഴ് വർഷമായി ദുബൈ കേന്ദ്രമായുള്ള അൽ ഗുർഗ് കമ്പനിയിൽ മർച്ച​​ന്‍റെയ്​സറായി ജോലി ചെയ്ത് വരികയായിരുന്നു.

നേരത്തെ രണ്ടു വർഷം ഖത്തറിൽ ആയിരുന്നു. ഇരിങ്ങാവൂർ സ്വദേശി ഷഹനയാണ് ഭാര്യ. നാലു മാസം പ്രായമായ ആൺ കുട്ടിയുണ്ട്. മാതാവ്: സക്കീന. സഹോദരങ്ങൾ: മുക്താർ (ദുബൈ), മുഫീദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യു.എ.ഇ എം.എം.ജെ.സി പ്രവർത്തകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack: Tirur native dies in Ras Al Khaimah
Next Story