Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആരോഗ്യ സുരക്ഷ...

ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ 5,301 സലൂൺ ജീവനക്കാർക്ക്​ ദുബൈ നഗരസഭ പരിശീലനം

text_fields
bookmark_border
ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ 5,301 സലൂൺ ജീവനക്കാർക്ക്​ ദുബൈ നഗരസഭ പരിശീലനം
cancel

ദുബൈ: സുന്ദര നഗരമായ ദുബൈയിൽ ജീവിക്കുന്ന മനുഷ്യരെയും  സുന്ദരൻമാരും സുന്ദരികളുമാക്കിയെടുക്കുന്ന സലൂൺ ജീവനക്കാർക്ക്​ ദുബൈ നഗരസഭ ആരോഗ്യ സുരക്ഷാ വിഭാഗം പ്രത്യേക പരിശീലനം നൽകി. ഡിസംബർ മുതൽ മാർച്ച്​ വരെ 5,301ജീവനക്കാരെയാണ്​ പരിശീലിപ്പിച്ചത്​. പുരുഷ സലൂണുകളിലും സ്​ത്രീകളുടെ ബ്യൂട്ടിപാർലറുകളിലും ജോലി ചെയ്യുന്നവരെ പരിശീലിപ്പിക്കാനായി 72 വിദഗ്​ധരെയാണ്​ നഗരസഭ നിയോഗിച്ചിരുന്നത്​. സലൂണിൽ എത്തുന്നവരോടുള്ള പെരുമാറ്റം, സ്​ഥാപനത്തി​​​െൻറ വൃത്തി, ജീവനക്കാരുടെയും ഉപഭോക്​താക്കളുടെയും ആരോഗ്യ-സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഏറ്റവും മികച്ച രീതിയിൽ  ഉയർത്തുന്നതിനുള്ള പാഠങ്ങളാണ്​ നൽകിയതെന്ന്​ ആരോഗ്യ സുരക്ഷാ വിഭാഗം ഡയറക്​ടർ റിദാ സൽമാൻ പറഞ്ഞു.

പരിശീലനം സിദ്ധിച്ച ജീവനക്കാരിൽ 163 പേർക്ക്​ ഹെൽത്​ സൂപ്പർവൈസർ സർട്ടിഫിക്കേഷൻ നൽകിയിട്ടുണ്ട്​. സമഗ്ര പരിശീലനം ഇൗ സ്​ഥാപനങ്ങളുടെയും ജീവനക്കാരുടെയും പ്രവർത്തനം കൂടുതൽ മികവുറ്റതാക്കും. സാംക്രമിക രോഗങ്ങൾ തടയാനും ഇതു സഹായകമാണ്​. സൂപ്പർവൈസർമാർക്ക്​ അധികൃതരുടെ നി​ർദേശാനുസരണം ആരോഗ്യ നിലവാരം പരിശോധിക്കാനും വിലയിരുത്താനും കഴിയും. ആരോഗ്യ സുരക്ഷാ പരിശോധനാ വിഭാഗം ചൂണ്ടിക്കാട്ടുന്ന പോരായ്​മകളും വീഴ്​ചകളും പരിഹരിച്ചെന്ന്​ ഉറപ്പാക്കേണ്ടത്​ പരിശീലനം ലഭിച്ച ജീവനക്കാരുടെ ഉത്തരവാദിത്വമാണ്​.

സലൂൺ-ബ്യൂട്ടി സ​​െൻറർ നടത്തിപ്പുകാരും ജീവനക്കാരും ഉന്നയിച്ച ആവശ്യത്തി​​​െൻറ അടിസ്​ഥാനത്തിലാണ്​ ഇത്തരമൊരു പരിശീലന പദ്ധതിക്ക്​ ദുബൈ തുടക്കമിട്ടത്​. ​േലാകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ ദുബൈയി​െലത്തുന്ന സഞ്ചാരികൾക്കും താമസക്കാർക്കും അന്താരാഷ്​ട്ര നിലവാരമുള്ള സേവനം നൽകാൻ ഇവിടുത്തെ സലൂണുകൾ ഒന്നൊന്നായി സജ്ജമായി കഴിഞ്ഞിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshealthcaremalayalam news
News Summary - healthcare-gulf news
Next Story