ആരോഗ്യ മാനദണ്ഡം പാലിക്കാത്ത ഏഴ് ബ്യൂട്ടി പാർലറുകൾക്കെതിരെ നടപടി
text_fieldsഅബൂദബി: ആരോഗ്യ മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെട്ട ഏഴ് ബ്യൂട്ടി പാർലറുകൾക്കെതിരെ നിയമനടപടി. അബൂദബി നഗരസഭ നടത്തിയ പരിശോധനയിലാണ് മാനദണ്ഡം പാലിക്കാത്ത ബ്യൂട്ടി പാർലറുകൾ കണ്ടെത്തിയത്.
ഖലീഫ സിറ്റി, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലായി 72 ബ്യൂട്ടി പാർലറുകളിലാണ് നഗരസഭ അധികൃതർ പരിശോധന നടത്തിയത്. പരിശോധനയിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കളും ഒൗഷധക്കൂട്ടുകളും ഡസൻകണക്കിന് പിടിച്ചെടുത്തു. ക്രീമുകൾ, സുഗന്ധ ദ്രാവകങ്ങൾ, കൃത്രിമ മുടി, ശരീര സംരക്ഷണ ഉൽപന്നങ്ങൾ, മുടി കറുപ്പിക്കുന്ന വസ്തുക്കൾ തുടങ്ങിയവ പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു.
ചെവിക്കായം നീക്കുന്നതിനുള്ള ‘ഇയർ കാൻഡ്ലിങ്’ നടത്തരുതെന്ന് ബ്യൂട്ടി പാർലറുകൾക്ക് മുന്നറിയിപ്പ് നൽകി.
കർണപുടത്തിന് തകരാർ സംഭവിക്കാനും ചെവിയിൽ പഴുപ്പുണ്ടാകാനും സാധ്യതയുള്ളതിനാൽ ബ്യൂട്ടി പാർലറുകളിൽ ‘ഇയർ കാൻഡ്ലിങ്’ നടത്തുന്നത് വിലക്കിയിട്ടുണ്ട്. വിദഗ്ധ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രമേ ഇത് െചയ്യാവൂ എന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
