ദുബൈയിൽ സ്വകാര്യ ഡ്രൈവർമാർക്കും വാർഷിക വൈദ്യ പരിശോധന
text_fieldsദുബൈ: ദുബൈയില്‍ സ്വകാര്യ ഡ്രൈവറായി ജോലി ചെയ്യുന്നവര്‍ക്കും വര്‍ഷം തോറും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുന്നു. സ്വകാര്യ വ്യക്തികളുടെ ഡ്രൈവറായും ഹൗസ് ഡ്രൈവറായും ജോലിയെടുക്കുന്നവര്‍ക്കാണ് ഇത് ബാധകമാക്കിയത്. അടുത്തമാസം ഒന്ന് മുതല്‍ പുതിയചട്ടം നിലവില്‍ വരും. നൂറുകണക്കിന് മലയാളികളാണ് ദുബൈയില്‍ സ്വകാര്യ ഡ്രൈവര്‍മാരായി ജോലിചെയ്യുന്നത്.
നേരത്തേ ഹെവി വാഹനങ്ങൾ, ടാക്സികൾ എന്നിവയിലെ ഡ്രൈവര്‍മാര്‍ക്ക് മാത്രമായിരുന്ന നിബന്ധനയാണ് ഇപ്പോള്‍ സ്വാകര്യ ഡ്രൈവര്‍മാര്‍ക്കും ബാധകമാക്കിയത്. ഇതുവരെ സ്വകാര്യ ഡ്രൈവർമാർ പത്ത് വര്‍ഷത്തിലൊരിക്കല്‍ ലൈസന്‍സ് പുതുക്കുേമ്പാള്‍ വൈദ്യ പരിശോധനക്ക് വിധേയമായാല്‍ മതിയായിരുന്നു. എന്നാൽ ആഗസ്റ്റ് ഒന്ന് മുതല്‍ എല്ലാ വര്‍ഷവും സ്വകാര്യ ഡ്രൈവർമാരും ആർ ടി എ അംഗീകൃത ആശുപത്രികളില്‍ പരിശോധന നടത്തണം. അപസ്മാരം, ഹൃദ്രോഗം, നേത്രരോഗങ്ങള്‍, നാഡീ തകരാറുകള്‍, അമിതരക്ത സമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്താനാണ് പരിശോധന നടത്തുന്നത്. ഡ്രൈവിങ് സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന ഇത്തരം അസുഖങ്ങള്‍ മൂലം യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആർ.ടി.എ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ജമാല്‍ അസ്അദ പറഞ്ഞു. ഒരു സ്പോണ്സര്ക്ക് കീഴില്‍ നേടുന്ന മെഡിക്കല്‍ അനുമതി ജോലി വിടുന്നതോടെ അസാധുവാകും.
പിന്നീട് രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം മാത്രമേ പുതിയ മെഡിക്കല്‍ അനുമതി ലഭിക്കൂ. അല്ലാത്തപക്ഷം, പഴയ സ്പോണ്സര് പുതിയ മെഡിക്കല്‍ അനുമതിക്ക് സമ്മതം നല്‍കണമെന്നും നിബന്ധനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
