ആരോഗ്യ ബോധവത്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
text_fieldsഎ.കെ.എം.ജി അജ്മാൻ ഫ്രീ സോണിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണവും
മെഡിക്കൽ ക്യാമ്പും
ദുബൈ: അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ആൻഡ് ഡെന്റൽ ഗ്രാജ്വേറ്റ്സും (എ.കെ.എം.ജി), ദുബൈ ഇന്ത്യൻ കോൺസുലേറ്റ്, ആരോഗ്യ മന്ത്രാലയം എന്നിവ സംയുക്തമായി അജ്മാൻ ഫ്രീ സോണിൽ ആരോഗ്യ ബോധവത്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റ് ലേബർ കോൺസുൽ ബിജേന്ദർ സിങ്, വൈസ് കോൺസുൽ ദീപക് ദഹാർ, ആരോഗ്യ മന്ത്രാലയം പ്രതിനിധി മറിയം തുടങ്ങിയവർ പങ്കെടുത്തു.
എ.കെ.എം.ജി നിയുക്ത പ്രസിഡന്റ് ഡോ. സുഗു മലയിൽ കോശി, അജ്മാൻ ഘടകം ചെയർമാൻ ഡോ. ജയപ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ഹനീഷ് ബാബു ആരോഗ്യ പരിപാലനം, സൂര്യാഘാതം, നിർജലനീകരണം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡോ. ബിജി രാജൻ, ഡോ. വിനീത് അലക്സാണ്ടർ, ഡോ. വിനീത് സക്കറിയ, ഡോ.എ.ആർ. സലീം, ഡോ. റീന അജിത്, ശ്രീമതി ദീപ്തി ലിബിൽ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

