Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീകൾക്കായി ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

text_fields
bookmark_border
സ്ത്രീകൾക്കായി ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
cancel
camera_alt

ഉമ്മുല്‍ഖുവൈന്‍ ഇന്ത്യൻ അസോസിയേഷൻ വനിത വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്ത്രീകൾക്കായി ആരോഗ്യ ബോധവത്കരണ പരിപാടിയിൽ പ​ങ്കെടുത്തവർ

ഉമ്മുൽഖുവൈൻ: ഉമ്മുല്‍ഖുവൈന്‍ ഇന്ത്യൻ അസോസിയേഷൻ വനിത വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഉമ്മുൽ ഖുവൈൻ ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ സ്ത്രീകൾക്കായി ആരോഗ്യ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. ‘ആരോഗ്യകരമായ ഭാവിക്ക്​ ആരോഗ്യമുള്ള മാതാവ്​ ’ എന്ന സന്ദേശം മുൻനിർത്തി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗർഭധാരണത്തിന് മുൻപുള്ള ആരോഗ്യപരിപാലനത്തിന്‍റെ പ്രാധാന്യം വിശദീകരിച്ചു.

സ്ത്രീകളുടെ ശാരീരികവും മാനസികവുമായി ബന്ധപ്പെട്ട ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനൊപ്പം പ്രമേഹം, രക്​ത സമ്മർദം തുടങ്ങിയ ആരോഗ്യ പരിശോധനകളും നടന്നു. വനിത വിഭാഗം സെക്രട്ടറി ജസ്‌ന റഹീം സ്വാഗതം ആശംസിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ്​ സജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. ആരോഗ്യകരമായ കുടുംബത്തിനും നല്ലൊരു ഭാവിക്കും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ലേഡീ സ് വിങ്​ കോർഡിനേറ്റർ നസീർ സി.കെ നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും ഉൾപ്പെടെ നൂറിലധികം സ്ത്രീകൾ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Health awareness program organized for women
Next Story