അജ്മാൻ ഫ്രീ സോണിൽ ആരോഗ്യ, സൗന്ദര്യ കമ്പനികൾ വർധിച്ചു
text_fieldsഅജ്മാന്‍: ആരോഗ്യ, സൗന്ദര്യ മേഖലയിലെ കമ്പനികളുടെ എണ്ണത്തിൽ അജ്മാൻ ഫ്രീ സോൺ മികച്ച നേട്ടം കൈവരിച്ചു. 2021ൽ ഈ മേഖലയിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. 256 ലധികം കമ്പനികളാണ് ഈ മേഖലയില്‍ പുതുതായി രജിസ്റ്റർ ചെയ്തത്. ഈ മേഖലയിലെ വളർച്ചക്കും വിപുലീകരണത്തിനും നിക്ഷേപം ആകർഷിക്കുന്നതിനും കൂടുതൽ അവസരങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു. അജ്മാൻ ഫ്രീ സോൺ നൽകുന്ന സേവനങ്ങളിൽ നിക്ഷേപകരുടെയും കമ്പനികളുടെയും ആത്മവിശ്വാസത്തെയാണ് ആരോഗ്യ-സൗന്ദര്യ മേഖലയുടെ വളർച്ച പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തെ ആരോഗ്യ പരിരക്ഷ പദ്ധതികൾക്കും നിക്ഷേപങ്ങൾക്കും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമായിമാറാൻ അജ്മാന്‍ സോണിന് കഴിഞ്ഞിട്ടുണ്ടെന്ന് അജ്മാൻ ഫ്രീ സോൺ ഡയറക്ടർ ജനറൽ അലി അൽ സുവൈദി പറഞ്ഞു.
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് വിപുലമായ സംവിധാനങ്ങളും ലോകോത്തര സൗകര്യങ്ങളും പ്രദാനം ചെയ്യുന്നതായും അദ്ദേഹം ഊന്നിപ്പറഞ്ഞു. കമ്പനികളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ അജ്മാൻ ഫ്രീ സോൺ പരിശ്രമിക്കുന്നുണ്ടെന്നും അവരുടെ വളർച്ചയും വിജയവും ഉറപ്പാക്കാൻ അവർക്ക് സാധ്യമായ ഏറ്റവും വലിയ പിന്തുണ നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറബ് ഹെൽത്ത് 2022ൽ അജ്മാൻ ഫ്രീ സോണിെൻറ നേട്ടം പ്രദർശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

