ഗസ്സയിലെ കുട്ടികൾക്ക് ബുർജീൽ ഒരുക്കിയ വിനോദസ്ഥലം സന്ദർശിച്ച് രാഷ്ട്രത്തലവന്മാർ
text_fieldsഇമ്മാനുവൽ മാക്രോണും അബ്ദുൽ ഫത്താഹ് അൽ സീസിയും അൽ ആരിഷ് ഹോസ്പിറ്റലിലെ
വെൽനസ് ഒയാസിസ് സന്ദർശനത്തിൽ
അബൂദബി: ഈജിപ്ത്-ഗസ്സ അതിർത്തിയിലെ അൽ ആരിഷ് ആശുപത്രിയിൽ കുട്ടികൾക്കായി ബുർജീൽ ഹോൾഡിങ്സ് ഒരുക്കിയ കളിസ്ഥലം സന്ദർശിച്ച് രാഷ്ട്രത്തലവൻമാർ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയും ആണ് അൽ ആരിഷ് ഹോസ്പിറ്റലിലെ വെൽനസ് ഒയാസിസ് സന്ദർശിച്ചത്.
ഗസ്സയിലെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളുടെ ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവിനെ പിന്തുണക്കുന്നതിനായി അബൂദബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്സ് ഒരുക്കിയ കളിസ്ഥലത്തെത്തിയ രാഷ്ട്രനേതാക്കൾ കുട്ടികളുമായി സംസാരിച്ച് വിശേഷങ്ങൾ ആരാഞ്ഞു. ചികിത്സയിൽ കഴിയുന്ന അവരെ ആശ്വസിപ്പിച്ചു.
പ്രതിസന്ധിയിലായവർക്ക് സഹായമെത്തിക്കാനുള്ള ഇടപെടലുകളുടെ തുടർച്ചയായി കഴിഞ്ഞ വർഷമാണ് ആശുപത്രിയിൽ പ്രത്യേക വിനോദമേഖല ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചത്. വിവിധ വിനോദോപാധികൾ ലഭ്യമാക്കിയിരിക്കുന്ന വെൽനസ് ഒയാസിസ്, ആശുപത്രിയിൽ എത്തുന്ന കുട്ടികളുടെ പ്രിയ കേന്ദ്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

