കടലിൽ മുങ്ങിയ ആളെ രക്ഷിച്ച സ്വദേശിയെ ആദരിച്ചു
text_fieldsകടലിൽ മുങ്ങിയ ആളെ രക്ഷിച്ച സ്വദേശിയെ ഷാർജ പൊലീസ് ആദരിക്കുന്നു
ഷാർജ: ഷാർജയുടെ ഉപനഗരമായ കൽബയിലെ കടലിൽ മുങ്ങിയ ആളെ സാഹസികമായി രക്ഷിച്ച സ്വദേശിയായ സലിം സയ്യിദ് ഹമ്മൂദ് അൽ ദാരിയയെ ആദരിച്ചു. കുടുംബത്തോടൊപ്പം ഷോപ്പിങ്ങിന് പോകുമ്പോഴാണ് കടലിൽനിന്ന് സഹായം തേടി അലമുറയിടുന്നത് കണ്ടത്. ഉടൻ രക്ഷാപ്രവർത്തനം നടത്തി. വിവരം പാര മെഡിക്കൽ, പൊലീസ് വിഭാഗങ്ങെള അറിയിച്ചു. അൽ ദാരിയയുടെ പെട്ടെന്നുള്ള നടപടിയെയും ജീവൻ രക്ഷിക്കാനുള്ള ധൈര്യത്തെയും കിഴക്കൻ മേഖല പൊലീസ് വകുപ്പ് ഡയറക്ടർ കേണൽ ഡോ. അലി അൽ കൈ അൽ ഹമൂദി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

