Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃ​ശൂ​ർ സ്വ​ദേ​ശി...

തൃ​ശൂ​ർ സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
തൃ​ശൂ​ർ സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി
cancel

ഷാ​ർ​ജ: തൃ​ശൂ​ർ കൊ​ട​ക​ര മു​രി​ക്ക​ങ്ങ​ൽ കു​ള​ത്തി​ങ്ക​ൽ അ​ബ്​​ദു​ൽ ല​ത്തീ​ഫി​െൻറ മ​ക​ൻ അ​ബ്​​ദു​ൽ അ​സീ​സ് (23) ദു​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ര്യാ​ത​നാ​യി. ഷാ​ർ​ജ​യു​ടെ ഉ​പ​ന​ഗ​ര​മാ​യ ക​ൽ​ബ​യി​ൽ ഹോ​ട്ട​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. മൂ​ന്ന് വ​ർ​ഷ​മാ​യി യു.​എ.​ഇ​യി​ൽ എ​ത്തി​യി​ട്ട്. ആ​റു​മാ​സം മു​മ്പ് നാ​ട്ടി​ൽ പോ​യി നി​ക്കാ​ഹ് ന​ട​ത്തി​യി​രു​ന്നു. അ​ടു​ത്ത ലീ​വി​ന് നാ​ട്ടി​ൽ പോ​കു​മ്പോ​ൾ വി​വാ​ഹം ന​ട​ത്താ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ പ്ര​വാ​സ ജീ​വി​തം ന​യി​ച്ചു വ​രു​മ്പോ​ഴാ​ണ് അ​സീ​സി​െൻറ ജീ​വി​തം ത​കി​ടം​മ​റി​ച്ച് മൂ​ന്ന് മാ​സം മു​മ്പ്​​ അ​ർ​ബു​ദം എ​ത്തി​യ​ത്.

ര​ണ്ട് പ്രാ​വ​ശ്യം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ശ്ര​മം ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ൽ ന​ട​ന്നി​ല്ല. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് ദു​ബൈ​യി​ലെ ഹോ​സ്പി​റ്റ​ലേ​ക്ക് മാ​റ്റി​യ​ത്. നാ​ട്ടി​ൽ പോ​യി മീ​ൻ ക​ച്ച​വ​ടം ചെ​യ്തെ​ങ്കി​ലും ഉ​മ്മ​യെ​യും ഉ​പ്പ​യെ​യും നോ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു അ​സീ​സി​െൻറ ആ​ഗ്ര​ഹം. ചെ​റി​യ രീ​തി​യി​ൽ ക​ല്യാ​ണം ന​ട​ത്തി ഭാ​ര്യ​യെ​യും വീ​ട്ടി​ൽ കൊ​ണ്ടു​വ​ര​ണം. ആ​രെ​ങ്കി​ലും വ​ഴി ഒ​ന്ന് ശ്ര​മി​ച്ച് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ സ​ഹാ​യി​ക്കാ​മോ എ​ന്നാ​യി​രു​ന്നു മ​രി​ക്കു​ന്ന​തി​ന് മു​മ്പ് സു​ഹൃ​ത്തി​നോ​ട് അ​സീ​സ് പ​റ​ഞ്ഞ​ത്. മാ​താ​വ്​: ന​ഫീ​സ. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്​​ച നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ​താ​യി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ അ​ശ്റ​ഫ് താ​മ​ര​ശ്ശേ​രി​യും റി​യാ​സും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsabdul aseesThrissur Newsdeath news
Next Story