Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമകളുടെ വിവാഹത്തിന്​...

മകളുടെ വിവാഹത്തിന്​ നാട്ടിലേക്ക്​ പോകാനുള്ള ഒരുക്കത്തിനിടെ ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
മകളുടെ വിവാഹത്തിന്​ നാട്ടിലേക്ക്​ പോകാനുള്ള ഒരുക്കത്തിനിടെ ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: മകളുടെ വിവാഹത്തിനായി നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെ കാസർകോട്‌ സ്വദേശി ദുബൈയിൽ നിര്യാതനായി. മുള്ളിയാർ പൊവ്വൽ സ്വദേശി മുഹമ്മദ്‌ അഷറഫ്‌ (52) ആണ്‌ ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈ ഖിസൈസ്‌ ആസ്റ്റർ ആശുപത്രിയിൽ മരിച്ചത്‌.

കഴിഞ്ഞ 30 വർഷമായി യു.എ.ഇയിൽ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു അഷ്​റഫ്​. മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കായി നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. പരേതരായ അബ്ദുൽ ഖാദറിന്‍റെയും ആയിഷയുടെയും മകനാണ്‌. ഭാര്യ: ഖദീജ. മക്കൾ: ജുമാന, അജ്നാസ്‌. ദുബൈ കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaidaughter weddingdiedreturn home
News Summary - He died in Dubai while preparing to return home for his daughter's wedding.
Next Story