പാരിതോഷികം സമ്മാനിക്കാതെ അവൻ യാത്രയായി; കാണാതായ നായ്ക്കുട്ടി അപകടത്തിൽപെട്ടതായി സംശയം
text_fieldsദുബൈ: കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഉടമ ലക്ഷം ദിർഹം പാരിതോഷികം പ്രഖ്യാപിച്ചതിലൂടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായ വളർത്തുനായ്ക്കുട്ടിക്ക് സങ്കടകരമായ അന്ത്യം. തിരച്ചിൽ വ്യാപകമായി തുടരുന്നതിനിടെ നായ്ക്കുട്ടി കാറപകടത്തിൽ ചത്തുപോയതായി സംശയം. കഴിഞ്ഞ ദിവസം രാവിലെ ഉടമക്ക് ലഭിച്ച ഫോട്ടോയാണ് ഈ സംശയത്തിനാധാരം. ഫോട്ടോയിലുള്ളത് തങ്ങളുടെ വളർത്തുനായാണെന്ന സംശയത്തിലാണ് ഉടമ.
കഴിഞ്ഞ ദിവസം പാരിതോഷികം പ്രഖ്യാപിച്ച വാർത്ത പുറത്തുവന്നതോടെ ആരെങ്കിലും നായെ കണ്ടെത്തി തിരികെ ഏൽപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. ശനിയാഴ്ച വൈകീട്ട് ദുബൈ അൽ ഖർഹൂദിൽവെച്ചാണ് നായെ നഷ്ടപ്പെട്ടത്. വളർത്തുമൃഗങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന ടീമിന്റെ കാറിൽനിന്ന് നായ് ചാടിപ്പോകുകയായിരുന്നു. തുടർന്നാണ് ഉടമ നായെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം പാരിതോഷികം പ്രഖ്യാപിച്ചത്. നിമിഷനേരംകൊണ്ട് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വൈറലാവുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

