ഹോക്സ്ബിൽ കടലാമകൾ മുട്ടയിടുന്ന കൂട് കണ്ടെത്തി
text_fieldsദുബൈ: വംശനാശഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമയുടെ മുട്ടയിടാൻ കെട്ടിയ കൂടും മുട്ടകളും ദുബൈ ജബൽഅലിയിൽ കണ്ടെത്തി.ദുബൈ മുനിസിപ്പാലിറ്റിയുടെ വന്യജീവി സംരക്ഷണ യജ്ഞങ്ങളുടെ ഭാഗമായി നടത്തിയ നിരീക്ഷണത്തിലാണ് 121ൽ പരം കടലാമ മുട്ടകൾ ജബൽഅലിയിലെ വെറ്റ്ലാൻഡ് വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയത്. കടലാമകൾ പ്രത്യേകം കൂടുകെട്ടി മുട്ടയിടാറാണ് പതിവ്. ഇത്തരത്തിൽ കൂടുകെട്ടുന്നത് മാർച്ച് മുതൽ ജൂൺ വരെയുള്ള സീസണിലായിരിക്കും. ഇതിനുതുടക്കമിട്ട സമയത്താണ് മുട്ടകൾ കണ്ടെത്തിയത്.
ഭൂമിയിൽ കണ്ടെത്തിയ ഏഴിനം ആമകളിൽ രണ്ടെണ്ണമാണ് യു.എ.ഇയിലുള്ളത്. ഗുരുതര വംശനാശഭീഷണി നേരിടുന്ന ഹോക്സ്ബില്ലുകളും വംശനാശഭീഷണി നേരിടുന്ന ഭീമൻ പച്ച കടലാമകളുമാണ് യു.എ.ഇയിലുള്ളത്.അബൂദബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി) യുടെ കണക്കനുസരിച്ച് യു.എ.ഇ തലസ്ഥാനത്ത് 5,500 ഓളം കടലാമകളുണ്ട്, ഇതിൽ 1,500 ഓളം ഗുരുതര വംശനാശഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകളാണ്. അൽ ദഫ്രയിലെ വെള്ളത്തിൽ കടൽത്തീര ദ്വീപുകളിൽ കൂടുണ്ടാക്കുന്നു. 3,500 വംശനാശഭീഷണി നേരിടുന്ന പച്ച കടലാമകളും ഇവിടെയുണ്ട്, അബൂദബിയിലെ മറുവാ സംരക്ഷിത പ്രദേശത്താണ് ഇവയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

