ഹത്താ ഡാമിന് പുതുഭംഗി പകർന്ന് രാഷ്ട്രശിൽപികളുടെ ചിത്രം
text_fieldsദുബൈ: രാജ്യത്തിെൻറ മുന്നേറ്റങ്ങൾക്ക് നിലക്കാത്ത ഉൗർജപ്രവാഹം പകരുന്ന രാഷ്ട്രശിൽപികളുടെ ചിത്രമണിഞ്ഞ് ഹത്താ അണക്കെട്ട്. ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ, ശൈഖ് റാശിദ് ബിൻ സഇൗദ് ആൽ മക്തൂം എന്നിവരുടെ 80 x 30 മീറ്റർ വലിപ്പമുള്ള ചുമർചിത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ദുബൈ സ്ട്രീറ്റ് മ്യൂസിയം പദ്ധതിയുടെ ഭാഗമായി ദുബൈ മീഡിയാ ഒഫീസിനു കീഴിലെ ബ്രാൻറ് ദുബൈ ദുബൈ നഗരസഭയുമായി ചേർന്നാണ് ഇതു സാധ്യമാക്കിയത്.
യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച 1.3 ബില്യൻ ദിർഹത്തിെൻറ ഹത്ത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ ചുമർചിത്രങ്ങളിലൊന്ന് ഇവിടെ സ്ഥാപിച്ചത്. വിനോദസഞ്ചാരം, സാംസ്കാരികം, കായിക മേഖല, വിദ്യാഭ്യാസം, ആതിഥ്യമേഖല എന്നീ രംഗങ്ങളിൽ മികച്ച ഒേട്ടറെ പദ്ധതികളൊരുക്കാൻ ദുബൈ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരികയാണ്.
ഹത്തയുടെ സാംസ്കാരിക^വിനോദ സഞ്ചാര മികവുകളെ ഉയർത്തിക്കാണിക്കുന്നതിെൻറ ഭാഗമായാണ് സ്ട്രീറ്റ് മ്യൂസിയം പദ്ധതിക്ക് ഇവിടം തിരഞ്ഞെടുത്തതെന്ന് ബ്രാൻറ് ദുബൈ ഡയറക്ടർ മൈത ബു ഹുമൈദ് പറഞ്ഞു. രാഷ്ട്രം എക്കാലവും ഒാർക്കുന്ന സ്ഥാപക പിതാക്കളുെട ചിത്രം പ്രകാശനം ചെയ്യുന്നത് 46ാം ദേശീയ ദിനവുമായി ഒത്തുവന്നത് ആകസ്മികമായെന്ന് നഗരസഭ ഹത്ത സെൻറർ മേധാവി ഉമർ സഇൗദ് അൽ മുതൈവീ പറഞ്ഞു. േകയ്സ് എന്നറിയപ്പെടുന്ന ജർമൻ ചിത്രകാരൻ ആൻഡ്രിയാസ് വോൺ സനോവ്സ്കിയാണ് ചിത്രം തയ്യാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
