ഹാഷിം ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ സജയില്‍
text_fieldsഹാഷിം ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ശൈഖ് റാശിദ് അൽഖാസിമി നിർവഹിക്കുന്നു. ഹാഷിം ഗ്രൂപ് ചെയർമാൻ സി. മായൻകുട്ടി, ഡയറക്ടർ അബ്ദുൽറസാഖ്, മലബാർ ഗോൾഡ് ഫിനാൻസ് ഡയറക്ടർ സി. അമീർ, ഡയറക്ടർ അബ്ദുൽറൗഫ്, മലബാർ ഗോൾഡ് ഡയറക്ടർ ഷംലാൽ അഹ്മദ്, ഡയറക്ടർ സി. ഹംസ, സി. മുഹമ്മദ് അലി, പർച്ചേസ് ഹെഡ് സി. ഷെരീഫ് തുടങ്ങിയവർ സമീപം
ദുബൈ: മസാലപ്പൊടികളുടെയും ധാന്യങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും പൾസസിന്റെയും റോസ്റ്ററിയുടെയും വ്യാപാരത്തിലൂടെ സജീവമായ ഹാഷിം ഫ്ലോര്‍ മില്ലിന്റെ സംരംഭമായ ഹാഷിം ഹൈപ്പര്‍മാര്‍ക്കറ്റ് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഷാര്‍ജ റഹ്മാനിയക്ക് സമീപത്തെ അല്സജയില് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവർത്തനമാരംഭിച്ചു.
ശൈഖ് റാശിദ് അൽഖാസിമി ഉദ്ഘാടനം നിർവഹിച്ചു. ഹാഷിം ഗ്രൂപ് ചെയർമാൻ സി. മായൻകുട്ടി, ഡയറക്ടർമാരായ അബ്ദുൽറസാഖ്, അബ്ദുൽറൗഫ്, സി. ഹംസ, സി. മുഹമ്മദ് അലി, മലബാർ ഗോൾഡ് ഡയറക്ടർ ഷംലാൽ അഹ്മദ്, ഫിനാൻസ് ഡയറക്ടർ സി. അമീർ, ഹാഷിം ഗ്രൂപ് പർച്ചേസ് ഹെഡ് സി. ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് ലഭ്യമായ ഏറ്റവും മികച്ച ഉല്പന്നങ്ങള് യു.എ.ഇയിലെ ജനങ്ങള്‍ക്ക് നല്‍കാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്ന് മായന്‍കുട്ടി പറഞ്ഞു.
ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടാതെ, സൂപ്പര്‍മാര്‍ക്കറ്റ്, ജനറല്‍ ട്രേഡിങ്, ഫ്ലോര്‍ മില്‍, സ്പൈസസ്, നട്ട്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഹാഷിം ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

