Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹാഷിം ഗ്രൂപ്​ ഓഫ്...

ഹാഷിം ഗ്രൂപ്​ ഓഫ് കമ്പനീസിൽ നിരവധി ഒഴിവുകൾ; വാക്​-ഇൻ ഇന്‍റർവ്യൂ ആറിന്​ അജ്​മാനിൽ

text_fields
bookmark_border
ഹാഷിം ഗ്രൂപ്​ ഓഫ് കമ്പനീസിൽ നിരവധി ഒഴിവുകൾ;   വാക്​-ഇൻ ഇന്‍റർവ്യൂ ആറിന്​ അജ്​മാനിൽ
cancel

അജ്മാൻ: റീട്ടെയിൽ, സൂപ്പർമാർക്കറ്റ്, ജനറൽ ട്രേഡിങ്​ രംഗത്തെ പ്രമുഖരായ ഹാഷിം ഗ്രൂപ്​ ഓഫ് കമ്പനീസ് നിരവധി ഒഴിവുകളിലേക്ക്​ റിക്രൂട്ട്‌മെന്‍റ്​ ഡ്രൈവ് പ്രഖ്യാപിച്ചു. യു.എ.ഇയിലുടനീളമുള്ള തങ്ങളുടെ ബിസിനസ്​ സ്ഥാപനങ്ങളിലെ റീട്ടെയിൽ, ലോജിസ്റ്റിക്സ്, അഡ്മിനിസ്ട്രേഷൻ, മാനുഫാക്ചറിങ്​ വിഭാഗങ്ങളിലായി 156 ഒഴിവുകളാണുള്ളത്.

2026 ജൂൺ ആറ്​ ശനി രാവിലെ 9.00 മണി മുതൽ ഉച്ച 2.00 മണി വരെ അജ്മാൻ അൽ റൗദയിലുള്ള ഹാഷിം ഹൈപ്പർമാർക്കറ്റിലാണ് വാക്​-ഇൻ ഇന്‍റർവ്യൂ. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ജനറൽ ട്രേഡിങ്​, ഫ്ലോർ മില്ലുകൾ, സ്പൈസസ് ആൻഡ്​ നട്സ് വിഭാഗം തുടങ്ങി വിവിധ ഡിപാർട്ട്മെന്‍റുകളിലാണ് ഒഴിവുകൾ.

100 സെയിൽസ് സ്റ്റാഫ് തസ്തികകൾക്ക് പുറമെ സൂപ്പർവൈസർമാർ, കാഷ്യർമാർ, മാനേജർമാർ, ഡ്രൈവർമാർ, എച്ച്.ആർ അസിസ്റ്റന്‍റുമാർ, ഗ്രാഫിക് ഡിസൈനർമാർ, വെയർഹൗസ് ജീവനക്കാർ, ഫ്ലോർ മിൽ സ്റ്റാഫ് എന്നിവ ഉൾപ്പെടെയുള്ള ഒഴിവുകളും ഈ റിക്രൂട്ട്‌മെന്‍റ്​ കാമ്പെയ്‌നിലുണ്ട്. ഭൂരിഭാഗം തസ്തികകൾക്കും അനുയോജ്യമായ യോഗ്യതയും കുറഞ്ഞത് രണ്ട് വർഷത്തെ ജി.സി.സി പ്രവൃത്തിപരിചയവും വേണം​. എങ്കിലും പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ, മുൻപരിചയം ഇല്ലാത്തവർക്ക്​ സെയിൽസ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ഉദ്യോഗാർഥികൾ പുതുക്കിയ ബയോഡാറ്റയും അതോടൊപ്പം വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട് കോപ്പി, വിസ രേഖകൾ എന്നിവ അടക്കമുള്ള രേഖകളും കൊണ്ടുവരേണ്ടതാണ്. അപേക്ഷകൾ ajmanhypermarket@gmail.com എന്ന ഇമെയിൽ വിലാസത്തിൽ മുൻകൂട്ടിയും അയക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സ്ഥാപനത്തിന്‍റെ ബിസിനസ്​ ആവശ്യകതകളുടെ അടിസ്ഥാനത്തിൽ ഉടനടി നിയമനം ലഭിച്ചേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanUAE jobRECRUITMENTbank recruitmentJob offersWalk-in-interview
News Summary - Hashim Group of Companies Announces Major Recruitment Drive in Ajman with 150+ Open Positions
Next Story