ഹരിയാന മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഷാർജ സഫാരി സന്ദർശിച്ചു
text_fieldsഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും ഷാർജ സഫാരിയിലെ സിംഹത്തിന്റെ സങ്കേതം കാണുന്നു
ഷാർജ: ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവും ഷാർജ സഫാരി സന്ദർശിച്ചു.
വ്യാഴാഴ്ചയാണ് യു.എ.ഇ സന്ദർശനത്തിനെത്തിയ ഇരുവരും ഷാർജ സഫാരിയിലെത്തിയത്. മൃഗങ്ങളെയും വിവിധ ആവാസവ്യവസ്ഥകളുടെ രീതിയിൽ സജ്ജീകരിച്ച ഭാഗങ്ങളും സന്ദർശിക്കുകയും ഉദ്യോഗസ്ഥരോട് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
ഹരിയാന സർക്കാർ വിനോദസഞ്ചാരവും വന്യജീവി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി 10,000 ഏക്കറിൽ ലോകത്തിലെ ഏറ്റവും വലിയ സഫാരി പാർക്ക് സ്ഥാപിക്കുമെന്ന് സന്ദർശനശേഷം മനോഹർലാൽ ഖട്ടർ ട്വിറ്ററിൽ കുറിച്ചു.

