കൊയ്ത്തു പെരുന്നാൾ ജനകീയ ഉത്സവമായി
text_fieldsഅബൂദബി: അബൂദബി സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന കൊയ്ത്തുത്സവത്തിൽ വൻ ജനപങ്കാളിത്തം.
വിളവെടുപ്പിന് ശേഷം ആദ്യ ഫലവുമായി ദേവാലയത്തിൽ എത്തുന്ന പാരമ്പര്യത്തെ അനുസ്മരിച്ച് നടത്തിയ ഉത്സവത്തിൽ സമൂഹത്തിെൻറ വിവിധ മേഖലകളിലുള്ളവർ സജീവമായി പെങ്കടുത്തു. രാവിലെ മുതൽ നടന്ന പ്രാർഥനകളിലും വൈകീട്ട് നടന്ന ആഘോഷ പരിപാടികളിലും പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്.
പള്ളിയങ്കണത്തിൽ ഒരുക്കിയ സ്റ്റാളുകളായിരുന്നു പ്രധാന ആകർഷണം. എഴുപതോളം സ്റ്റാളുകളിൽ 50 ഉം ഭക്ഷ്യവിഭവങ്ങൾക്കായുള്ളതായിരുന്നു.
നാട്ടിൽ നിന്ന് തയാറാക്കിയ അച്ചാറുകൾ, ചമ്മന്തിപ്പൊടികൾ, കുമ്പിളപ്പവും വട്ടയപ്പവുമടക്കമുള്ള നസ്രാണി പലഹാരങ്ങൾ, താറാവ് മപ്പാസും പോത്ത് വരട്ടിയതുമടക്കമുള്ള വിഭവങ്ങൾ എന്നിവയെല്ലാം ഒരുക്കിയിരുന്നു. ആഭരണങ്ങൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവക്കായും സ്റ്റാളുകളുണ്ടായിരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള പലതരം മത്സരങ്ങൾ, നറുക്കെടുപ്പുകൾ എന്നിവയും ആഘോഷത്തിെൻറ ഭാഗമായി.
വൈകുന്നേരം നാലോടെ ആരംഭിച്ച പൊതുപരിപാടികളുടെ ഉദ്‌ഘാടനം കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നിർവഹിച്ചു. യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഇടവക വികാരി റവ. ഫാ. ബെന്നി മാത്യു, സഹ വികാരി റവ. ഫാ. പോൾ ജേക്കബ്, കത്തീഡ്രൽ ട്രസ്റ്റി ജോർജ് വി. ജോർജ്, സെക്രട്ടറി ജെയിംസൺ പാപ്പച്ചൻ, ജോ. ജനറൽ കൺവീനർ ജോൺസൺ കാട്ടൂർ, ജോ. ഫിനാൻസ് കൺവീനർ എബ്രഹാം ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
