Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ലീ​ഹ​യി​ൽ...

മ​ലീ​ഹ​യി​ൽ ക​ന്നി​ക്കൊ​യ്ത്ത്​; സാ​ക്ഷി​യാ​യി ശൈ​ഖ്​ സു​ൽ​ത്താ​ൻ

text_fields
bookmark_border
മ​ലീ​ഹ​യി​ൽ ക​ന്നി​ക്കൊ​യ്ത്ത്​; സാ​ക്ഷി​യാ​യി   ശൈ​ഖ്​ സു​ൽ​ത്താ​ൻ
cancel

ഷാ​ർ​ജ: മ​രു​ഭൂ​മി​ക്കു ന​ടു​വി​ൽ അ​തി​ശ​യം പോ​ലെ വി​ള​യി​ച്ചെ​ടു​ത്ത ഗോ​ത​മ്പ് ക​തി​രു​ക​ൾ കൊ​യ്​​തെ​ടു​ത്തു. ഷാ​ർ​ജ​യി​ലെ മ​ലീ​ഹ​യി​ൽ വ​ലി​യ മു​ന്നൊ​രു​ക്ക​ത്തോ​ടെ ന​ട​ത്തി​യ കൃ​ഷി​യു​ടെ ആ​ദ്യ വി​ള​വെ​ടു​പ്പി​ന്​ സാ​ക്ഷി​യാ​യി സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യും എ​ത്തി​ച്ചേ​ർ​ന്നു.

മ​രൂ​ഭൂ​മി​യി​ൽ 400 ഹെ​ക്ട​ർ സ്ഥ​ല​ത്ത് വി​ള​യി​ച്ച ഗോ​ത​മ്പ് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ണ​മാ​യും കൊ​യ്തെ​ടു​ക്കും. ഷാ​ർ​ജ ന​ഗ​ര​ത്തി​ൽ​നി​ന്ന് 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​ലീ​ഹ​യി​ലെ ഗോ​ത​മ്പു​പാ​ട​ത്ത് ന​വം​ബ​ർ അ​വ​സാ​ന​ത്തി​ലാ​ണ്​ വി​ത്തി​റ​ക്കി​യ​ത്. ഗോ​ത​മ്പ്​ വി​ള​വെ​ടു​പ്പി​ന്​ ശൈ​ഖ്​ സു​ൽ​ത്താ​നൊ​പ്പം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​ള​വെ​ടു​പ്പ്​ വി​ഡി​യോ പി​ന്നീ​ട്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ലാ​വ​സ്ഥ​ക്ക് യോ​ജി​ച്ച​വി​ധം വെ​ള്ള​മെ​ത്തി​ക്കു​ന്ന ജ​ല​സേ​ച​ന സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ്​ കൃ​ഷി ചെ​യ്ത​ത്.

നാ​ലു​മാ​സ​ത്തി​ന​ക​മാ​ണ്​ ആ​ദ്യ വി​ള​വെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​യ​ത്. കീ​ട​നാ​ശി​നി​ക​ളോ രാ​സ​വ​സ്തു​ക്ക​ളോ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ വി​ത്തു​ക​ളോ ഉ​പ​യോ​ഗി​ക്കാ​തെ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. വി​ള​വെ​ടു​പ്പി​നു​ശേ​ഷം, ഗോ​ത​മ്പ് ഭ​ക്ഷ്യ​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് മി​ല്ലു​ക​ളി​ലേ​ക്ക് അ​യ​ക്കും. മേ​യ്, ജൂ​ൺ മാ​സ​ത്തി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് ഷാ​ർ​ജ കൃ​ഷി, ക​ന്നു​കാ​ലി വ​കു​പ്പ് അ​ധി​കൃ​ത​ർ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

2024ൽ ​ഗോ​ത​മ്പു​കൃ​ഷി 880 ഹെ​ക്ട​റി​ലേ​ക്കും 2025ൽ 1400 ​ഹെ​ക്ട​റി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. ഷാ​ർ​ജ എ​മി​റേ​റ്റി​ലേ​ക്ക് ആ​വ​ശ്യ​മാ​യി​വ​രു​ന്ന ഗോ​ത​മ്പ് ഇ​റ​ക്കു​മ​തി​യു​ടെ തോ​ത് കു​റ​ക്കാ​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​ർ​ഷം 1.7 ദ​ശ​ല​ക്ഷം മെ​ട്രി​ക് ട​ൺ ഗോ​ത​മ്പാ​ണ് യു.​എ.​ഇ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh SultanHarvestMaliha
News Summary - Harvest in Maliha; As a witness Sheikh Sultan
Next Story