കൊയ്ത്തുത്സവം: എന്‍ട്രി കൂപ്പണ്‍ പ്രകാശനം ചെയ്തു
text_fieldsകൊയ്ത്തുത്സവത്തിന്റെ എന്‍ട്രി കൂപ്പണ്‍, പ്രകാശനം റാന്നി നിലയ്ക്കല്‍ ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമോത്തിയോസ് നിര്‍വഹിക്കുന്നു
അബൂദബി: രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം അബൂദബി മാര്‍ത്തോമ ഇടവക ഒരുക്കുന്ന കൊയ്ത്തുത്സവത്തിന്റെ എന്‍ട്രി കൂപ്പണ്‍, ഫുഡ് കൂപ്പണ്‍ എന്നിവ റാന്നി നിലയ്ക്കല്‍ ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമോത്തിയോസ് പ്രകാശനം ചെയ്തു. ഇടവക വികാരി ജിജു ജോസഫ്, സഹ വികാരി അജിത്ത് ഈപ്പന് തോമസ്, ജനറല്‍ കണ്‍വീനര്‍ തോമസ് എന്‍. എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
കൊയ്ത്തുത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഭക്ഷ്യവസ്തുക്കളുടെയും കരകൗശല വസ്തുക്കളുടെയും സ്റ്റാളുകളും വര്‍ണശബളമായ ഘോഷയാത്രയും ഒരുക്കുന്നുണ്ട്. അബൂദബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം നവംബര്‍ 27 ഞായറാഴ്ച രണ്ടുമണി മുതല്‍ അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് നടക്കുക. കൊയ്ത്തുത്സവത്തിന്റെ ഭാഗമായി നവംബര്‍ 19, 20, 26 ദിവസങ്ങളില്‍ ദേവാലയ അങ്കണത്തില്‍ വിവിധങ്ങളായ പരിപാടികളും ഒരുക്കും.

