Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി മാര്‍ത്തോമ്മ...

അബൂദബി മാര്‍ത്തോമ്മ ഇടവക കൊയ്ത്തുത്സവം നാളെ

text_fields
bookmark_border
അബൂദബി മാര്‍ത്തോമ്മ ഇടവക കൊയ്ത്തുത്സവം നാളെ
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി മാ​ര്‍ത്തോ​മ്മ ഇ​ട​വ​ക ഒ​രു​ക്കു​ന്ന കൊ​യ്ത്തു​ത്സ​വം ഞാ​യ​റാ​ഴ്ച മു​സ​ഫ മാ​ര്‍ത്തോ​മ്മ പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന​യോ​ടെ​യാ​ണ് തു​ട​ക്കം.വി​ശ്വാ​സി​ക​ള്‍ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ള്‍ വി​ഭ​വ​ങ്ങ​ള്‍ ദൈ​വാ​ല​യ​ത്തി​ല്‍ സ​മ​ര്‍പ്പി​ക്കും. വൈ​കീ​ട്ട് മൂ​ന്നി​ന് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യോ​ടെ വി​ള​വെ​ടു​പ്പു​ത്സ​വം ആ​രം​ഭി​ക്കും. ഇ​ട​വ​ക വി​കാ​രി ജി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ​ഹ​വി​കാ​രി അ​ജി​ത് ഈ​പ്പ​ന്‍ തോ​മ​സ്, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ തോ​മ​സ് എ​ന്‍. എ​ബ്ര​ഹാം എ​ന്നി​വ​ര്‍ സം​സാ​രി​ക്കും. തു​ട​ര്‍ന്ന് വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​ന​ഗ​രി​യി​ലെ ഭ​ക്ഷ​ണ ശാ​ല​ക​ള്‍ തു​റ​ക്കും. കാ​ര്‍ഷി​ക ഗ്രാ​മ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​യാ​റാ​ക്കു​ന്ന ഉ​ത്സ​വ​ന​ഗ​രി​യി​ല്‍ ത​ന​തു കേ​ര​ള​ത്ത​നി​മ​യു​ള്ള ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളും രു​ചി​വൈ​വി​ധ്യ​മാ​ര്‍ന്ന ഭ​ക്ഷ​ണ​ങ്ങ​ളും ല​ഭ്യ​മാ​കു​ന്ന 40 ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ ഒ​രു​ക്കും. യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ ത​നി നാ​ട​ന്‍ ത​ട്ടു​ക​ട, അ​ല​ങ്കാ​ര​ച്ചെ​ടി​ക​ള്‍, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍, വി​നോ​ദ മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യും സ​ജ്ജ​മാ​ക്കും.

കൊ​യ്ത്തു​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ന​ല്‍കും. ഇ​ട​വ​ക​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ ഒ​രു​ക്കു​ന്ന സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ള്‍, ല​ഘു ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​വും. കൊ​യ്ത്തു​ത്സ​വ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​മാ​ണ് ഇ​ട​വ​ക​യു​ടെ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ങ്ങ​ള്‍ക്ക് വി​നി​യോ​ഗി​ക്കു​ന്ന​തെ​ന്ന് വി​കാ​രി ജി​ജു ജോ​സ​ഫ് വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.സ​ഹ​വി​കാ​രി അ​ജി​ത് ഈ​പ്പ​ന്‍ തോ​മ​സ്, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ തോ​മ​സ് എ​ന്‍, എ​ബ്ര​ഹാം, ട്ര​സ്റ്റി പ്ര​വീ​ണ്‍ കു​ര്യ​ന്‍, സെ​ക്ര​ട്ട​റി അ​ജി​ത് എ. ​ചെ​റി​യാ​ന്‍, പ​ബ്ലി​സി​റ്റി ക​ണ്‍വീ​ന​ര്‍ പ്ര​വീ​ണ്‍ ഈ​പ്പ​ന്‍, ജോ​യ​ന്‍റ് ക​ണ്‍വീ​ന​ര്‍ ഡെ​ന്നി ജോ​ര്‍ജ്, ബി​ജു വ​ര്‍ഗീ​സ്, മ​നോ​ജ് സ​ക്ക​റി​യ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiHarvest Festival
News Summary - Harvest Festival
Next Story