Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ലീ​ഹ​യി​ൽ വീ​ണ്ടും...

മ​ലീ​ഹ​യി​ൽ വീ​ണ്ടും വി​ള​വെ​ടു​പ്പ്​; ശൈ​ഖ്​ സു​ൽ​ത്താ​ൻ പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി
cancel
camera_alt

മ​ലീ​ഹ​യി​ലെ ര​ണ്ടാ​മ​ത്​ വി​ള​വെ​ടു​പ്പി​നെ​ത്തി​യ ​ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി

ഷാ​ർ​ജ: ഏ​ക്ക​ർ ക​ണ​ക്കി​ന്​ മ​രു​ഭൂ​മി​യി​ൽ ഗോ​ത​മ്പ്​ വി​ള​യി​ച്ച്​ മാ​തൃ​ക​യാ​യ മ​ലീ​ഹ​യി​ൽ വീ​ണ്ടും വി​ള​വെ​ടു​പ്പ്. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ഗോ​ത​മ്പു പാ​ട​ത്തെ ര​ണ്ടാ​മ​ത്​ വി​ള​വെ​ടു​പ്പ്​ ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ മ​ലീ​ഹ ഫാ​മി​നാ​യി പ​ണി​ക​ഴി​പ്പി​ച്ച അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​നു മു​മ്പ് മ​ലീ​ഹ​യി​ലെ പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് പ​ര്യ​ട​നം ന​ട​ത്തി​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ മ​ണ്ണി​ന്‍റെ​യും ഉ​പ​യോ​ഗി​ച്ച ധാ​ന്യ​ങ്ങ​ളു​ടെ​യും സാ​മ്പി​ളു​ക​ളും വി​ള​ക​ളു​ടെ മി​ല്ലി​ങ്​ രീ​തി​ക​ളും നി​രീ​ക്ഷി​ച്ചു. ഗോ​ത​മ്പ് ഫാ​മി​ലെ ഗോ​ത​മ്പി​ൽ​നി​ന്ന്​ ഭ​ക്ഷ്യ​ഉ​ൽ​പ​ന്ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന രീ​തി​ക​ളും ക​ണ്ടു. തു​ട​ർ​ന്ന് ശൈ​ഖ്​ സു​ൽ​ത്താ​ൻ മ​ണി മു​ഴ​ക്കി​യ​തോ​ടെ​യാ​ണ്​ ഗോ​ത​മ്പ് വി​ള​വെ​ടു​പ്പി​ന്​ തു​ട​ക്ക​മാ​യ​ത്.

അ​ത്യാ​ധു​നി​ക യ​ന്ത്ര​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ്​ വി​ള​വെ​ടു​പ്പ് ന​ട​ന്ന​ത്. ര​ണ്ടാം സീ​സ​ണി​ൽ ആ​ദ്യ​മാ​യി വി​ള​വെ​ടു​ത്ത ഗോ​ത​മ്പ് ധാ​ന്യ​ങ്ങ​ളു​ടെ സാ​മ്പി​ൾ ശൈ​ഖ്​ സു​ൽ​ത്താ​ൻ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ്​ ഫാ​മി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് കെ​ട്ടി​ടം സ​ന്ദ​ർ​ശി​ക്കു​ക​യും ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്ത​ത്.

മ​ലീ​ഹ പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ​ ഗോ​ത​മ്പു പാ​ട​ത്തി​ന്​ സ​മീ​പം കോ​ഴി വ​ള​ർ​ത്ത​ലും പ​ശു ഫാ​മും ആ​രം​ഭി​ക്കു​മെ​ന്ന്​​ ശൈ​ഖ്​ സു​ൽ​ത്താ​ൻ നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളി​ൽ​നി​ന്ന്​ മു​ക്​​ത​മാ​യ ജൈ​വി​ക​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ക​ഴി​ഞ്ഞ മാ​സം മ​ലീ​ഹ​യി​ലെ ഗോ​ത​മ്പു പാ​ട​ത്തെ കൃ​ഷി ശൈ​ഖ്​ സു​ൽ​ത്താ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

മി​ഡി​ൽ ഈ​സ്റ്റ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ർ​ഗാ​നി​ക്​ ഗോ​ത​മ്പ്​ കൃ​ഷി​പ്പാ​ട​മാ​ണ്​ മ​ലീ​ഹ​യി​ലേ​ത്. 1,900 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ്​ ഇ​വി​ടെ കൃ​ഷി ഒ​രു​ക്കു​ന്ന​ത്​. ഇ​വി​ടെ നി​ന്നു​ള്ള ഗോ​ത​മ്പി​ൽ 18 ശ​ത​മാ​നം പ്രോ​ട്ടീ​ൻ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ ആ​ദ്യ​മാ​യി ഈ ​പ്ര​ദേ​ശ​ത്ത്​ ഗോ​ത​മ്പ്​ ഉ​ൽ​പാ​ദി​പ്പി​ച്ച​ത്.

കൃ​ഷി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഗോ​ത​മ്പ് വി​ത്തി​റ​ക്കി​യ​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ കാ​ലാ​വ​സ്ഥ​ക്ക് യോ​ജി​ക്കു​ന്ന രീ​തി​യി​ൽ വെ​ള്ള​മെ​ത്തി​ക്കു​ന്ന ജ​ല​സേ​ച​ന സം​വി​ധാ​ന​മാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ദി​വ​സ​വും 60,000 ക്യു​ബി​ക് മീ​റ്റ​ർ വെ​ള്ളം വ​രെ പ​മ്പ്ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള ആ​റ് വ​ലി​യ സ​ക്ഷ​ൻ പ​മ്പു​ക​ൾ വ​ഴി​യാ​ണ് ഗോ​ത​മ്പ് പാ​ട​ത്തേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsHarvestMaliha
News Summary - Harvest again in Maliha- Sheikh Sultan participated
Next Story