Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 7:41 AM IST Updated On
date_range 5 Jan 2020 7:41 AM ISTവിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
camera_alt????? ?????????
ജുബൈൽ: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ സ്വ ദേശി എൻ. ശ്രീനിവാസൻ-ദേവി ദമ്പതികളുടെ മകൾ ഹർഷ വർധിനിയാണ് (14) മരിച്ചത്. രണ്ട് വിദ്യാർഥികൾ കുറച്ചുദിവസം മുമ്പ് വാഹനാപകടത്തിൽ മരിച്ചതിെൻറ ആഘാതം വിട്ടുമാറും മുമ്പാണ് വീണ്ടുമൊരു വിദ്യാർഥിനിയുടെ മരണം ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിനെ ദുഃഖത്തിലാഴ്ത്തുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഹർഷ വർധിനിയെ തൂങ്ങിയ മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടത്. സാധനങ്ങൾ വാങ്ങാൻ പോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹർഷവർധിനി എഴുതിയതെന്ന് കരുതുന്ന ഒരു കത്ത് മുറിയിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. ഡിസംബർ ഒടുവിലാണ് ഇതേ സ്കൂളിലെ വിദ്യാർഥികളായ ക്രിസ് ശർമ (15), മൊയീൻ അബ്ദുല്ല (15) എന്നിവർ വാഹനാപകടത്തിൽ മരിച്ചത്. ശാന്ത സ്വഭാവക്കാരിയായ വിദ്യാർഥിനിയുടെ മരണം സഹപാഠികളിലും അധ്യാപകരിലും നടുക്കമുളവാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനിയിൽ ഓപറേഷൻ വിഭാഗത്തിൽ ജീവനക്കാരനാണ് ശ്രീനിവാസൻ. കുടുംബത്തോടൊപ്പം 13 വർഷമായി ജുബൈലിൽ താമസിക്കുന്നു. മാതാവിെൻറ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. നാലാം ക്ലാസ് വിദ്യാർഥിനിയായ എലക്കിയ സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
