Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഹാ​ർ​മോ​ണി​യ​സ്​...

‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’: കു​ടും​ബ​ങ്ങ​ളു​ടെ ആ​ഘോ​ഷവേ​ദി

text_fields
bookmark_border
‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’: കു​ടും​ബ​ങ്ങ​ളു​ടെ ആ​ഘോ​ഷവേ​ദി
cancel

അ​ബൂ​ദ​ബി: പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക്​​ ആ​ഘോ​ഷ​ത്തി​ന്‍റെ പു​ത്ത​ന​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’. ഫെ​​ബ്രു​വ​രി 11ന്​ ​ഞാ​യ​റാ​ഴ്ച അ​ബൂ​ദ​ബി​യി​ലെ അ​ൽ ഹു​ദൈ​രി​യാ​ത്ത്​​​ ദ്വീ​പി​ലാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി​ സ​മ്മാ​ന​ങ്ങ​ളു​ടെ വ​ർ​ണ​മ​ഴ പെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്​. ഞാ​യ​റാ​ഴ്ച പ​ക​ൽ അ​സ്ത​മി​ക്കു​ന്ന​തോ​ടെ ഇ​തി​നാ​യി ഫ​ൺ ഗെ​യി​മു​ക​ൾ ഒ​ളി​പ്പി​ച്ചു​വെ​ച്ച അ​ത്ഭു​ത വി​ള​ക്ക്​ തെ​ളി​യും​​.

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​നും സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നും ക​ഴി​യും വി​ധ​ത്തി​ൽ​ ര​സ​ക​ര​മാ​യ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളാ​ണ്​ ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​. ​അ​ൽ ഹു​ദൈ​രി​യാ​ത്ത്​ ദ്വീ​പി​ലെ 321 സ്​​പോ​ർ​ട്​​സ്​ വേ​ദി​യി​ലാ​ണ്​ പ്ര​വാ​സി​ക​ൾ​ക്ക്​ ക​ളി​യും ചി​രി​യും ചി​ന്ത​യും പ​ക​രു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി. വൈ​കീ​ട്ട്​ 6.30 മു​ത​ലാ​ണ്​ സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​കു​ക​യെ​ങ്കി​ലും കു​ടും​ബ​ങ്ങ​ൾ​ക്ക്​ അഞ്ചു മണി മു​ത​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഫ​ൺ ഗെ​യി​മു​ക​ളോ​ടൊ​പ്പം രു​ചി​യു​ടെ പെ​രു​മ്പ​റ മു​ഴ​ക്കാ​ൻ യു.​എ.​ഇ​യി​ലെ​ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ഫു​ഡ്​​സ്റ്റാ​ളു​ക​ളും എ​ത്തു​ന്നു​ണ്ട്​.

അ​തോ​ടൊ​പ്പം ആ​ഘോ​ഷ​രാ​വി​ന്​ മാ​റ്റു​കൂ​ട്ടാ​ൻ​ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം സം​ഗീ​ത, ക​ലാ​രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രും അ​ബൂ​ദ​ബി​യു​ടെ മ​ണ്ണി​​ലെ​ത്തും.

ചി​രി​യും ചി​ന്ത​യും ക​ല​ർ​ന്ന അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​യു​ടെ മ​ന​സ്സി​ൽ ഇ​ടം നേ​ടി​യ മു​കേ​ഷ്, സി​ദ്ദീ​ഖ്, ലാ​ൽ എ​ന്നി​വ​രാ​ണ്​ ച​ട​ങ്ങി​ൽ ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കാ​നെ​ത്തു​ന്ന പ്ര​മു​ഖ​ർ. പ്ര​വാ​സ​ലോ​ക​ത്തെ വേ​ദി​ക​ളി​ൽ ചി​രി​യു​ടെ മാ​ല​പ്പ​ട​ക്ക​ങ്ങ​ൾ​ക്ക്​ തി​രി​കൊ​ളു​ത്തി​യ പൂ​ർ​വ​കാ​ല​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പു​തു​ക്കി​ക്കൊ​ണ്ട്​ സ​ദ​സ്സി​നെ മൂ​വ​രും​ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. അ​തോ​ടൊ​പ്പം വി​ട​പ​റ​ഞ്ഞ സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖി​ന്​ പ്ര​വാ​സ​​ലോ​ക​ത്തി​ന്‍റെ ആ​ദ​ര​മ​ർ​പ്പി​ക്കു​ന്ന അ​വി​സ്മ​ര​ണീ​യ ച​ട​ങ്ങും വേ​ദി​യി​ലൊ​രു​ങ്ങും.

ഇ​ന്ത്യ​യി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും വി​വി​ധ ഷോ​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​രാ​യ ച​ല​ച്ചി​ത്ര, സം​ഗീ​ത, മി​മി​ക്രി രം​ഗ​ത്തെ ക​ലാ​കാ​ര​ന്മാ​രും ആ​ന​ന്ദ​രാ​വി​ന് പൊ​ലി​മ​യേ​കാ​ൻ എ​ത്തി​​ച്ചേ​രും. വി​നോ​ദ​ത്തി​ന്‍റെ​യും ആ​സ്വാ​ദ​ന​ത്തി​ന്റെ​യും പു​ത്ത​ന​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ ഗാ​യ​ക​രാ​യ സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, വി​ധു പ്ര​താ​പ്, ക​ണ്ണൂ​ർ ശ​രീ​ഫ്, കെ.​കെ. നി​ഷാ​ദ്, വൈ​ഷ്ണ​വ്​ ഗി​രീ​ഷ്, ക്രി​സ്റ്റ​ക​ല, രേ​ഷ്മ രാ​ഘ​വേ​ന്ദ്ര, അ​നു​ക​ര​ണ ക​ല​യി​ലെ പു​ത്ത​ൻ താ​രോ​ദ​യം സി​ദ്ദീ​ഖ്​ റോ​ഷ​ൻ, വ​യ​ലി​നി​സ്റ്റ്​ ബാ​ലു, അ​വ​താ​ര​ക​നും ന​ട​നു​മാ​യ മി​ഥു​ൻ ര​മേ​ശ് തു​ട​ങ്ങി നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രാ​ണ് വേ​ദി​യി​ലെ​ത്തു​ക. പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ്​ വി​ൽ​പ​ന തു​ട​രു​ക​യാ​ണ്​.

ഫോ​ൺ: +971 555210987, 042521071. അ​ബൂ​ദ​ബി​യി​ലെ റീം ​ഐ​ല​ന്‍റി​ൽ നി​ന്ന്​ 73 ന​മ്പ​ർ ബ​സ്​ ക​യ​റി​യാ​ൽ അ​ൽ ഹു​ദൈ​രി​യാ​ത്ത്​ ദ്വീ​പി​ലെ 321 സ്​​പോ​ർ​ട്​​സ്​ വേ​ദി​ക്ക​രി​കി​ലെ ബ​സ്​ സ്​​റ്റോ​പ്പാ​യ​ ബാ​ബു​ൽ നു​ജൂ​മി​ലി​റ​ങ്ങാം.

ടി​ക്ക​റ്റ്​ ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ

അ​ബൂ​ദ​ബി: അ​ൽ ഹു​ദൈ​രി​യാ​ത്ത്​ ദ്വീ​പി​ലെ 321 സ്​​പോ​ർ​ട്​​സ്​ വേ​ദി​യി​ൽ ഫെ​ബ്രു​വ​രി 11ന്​ ‘​ഗ​ൾ​ഫ്​ മാ​ധ്യ​മം’​ഒ​രു​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ​യും ഒ​രു​മ​യു​ടെ​യും ആ​ഘോ​ഷ രാ​വാ​യ ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള​യു​ടെ ടി​ക്ക​റ്റ്​ വി​ൽ​പ​ന തു​ട​രു​ന്നു. 1. കാ​ലി​ക്ക​റ്റ്​ എ​ക്സ്​​പ്ര​സ്​ റ​സ്റ്റാ​റ​ന്‍റ്​ എം17 (0555262691) 2. ​പ​യ്യ​ന്നൂ​ർ റ​സ്റ്റാ​റ​ന്‍റ്, ശാ​ബി​യ 11 (02-5833004) 3. വ​ഴി​യോ​രം റ​സ്റ്റാ​റ​ന്‍റ്, മു​സ​ഫ എം 45 (02-4496647) 4. ​ബെ​സ്റ്റ്​ ബി​ൽ​ഡി​ങ്​ മെ​റ്റീ​രി​യ​ൽ​സ്, മു​സ​ഫ എം 2 (050-8902997) 5. ​അ​ലി​ഫ്​ ഫ്ലോ​ർ മി​ൽ, ശാ​ബി​യ 12 (056-1869323) 6. ടീ ​കേ​വ്​ ക​ഫ​റ്റീ​രി​യ, ശാ​ബി​യ 12 (02-5857968) 7. വ​ഴി​യോ​രം റ​സ്റ്റാ​റ​ന്‍റ്, ശാ​ബി​യ 10 (02-5578848) 8. മ​ല​ബാ​ർ മാ​ജി​ക്​ റ​സ്റ്റാ​റ​ന്‍റ്, ശാ​ബി​യ-12 (0566643375) 9. ഹാ​പ്പി ബേ​ബി മൊ​ബൈ​ൽ​സ്, മ​സാ​യ​ദ്​ മാ​ൾ, മു​സ​ഫ (0545450069) 10. പ​യ്യ​ന്നൂ​ർ റ​സ്റ്റാ​റ​ന്‍റ്, ഇ​ല​ക്​​ട്ര (02-6717176) 11. പ​യ്യ​ന്നൂ​ർ റ​സ്റ്റാ​റ​ന്‍റ്​ മ​ദീ​ന​ത്ത്​ സാ​യി​ദ്​ (02-5460444) 12. ഹൈ​റേ​ഞ്ച്​ റ​സ്റ്റാ​റ​ന്‍റ്, ന​ജ്ദ (02-5534700) 13. ഹൈ​റേ​ഞ്ച്​ റ​സ്റ്റാ​റ​ന്‍റ്, മി​ന (0549909667) 14. റ​ഹ്​​മ​ത്ത്​ കാ​ലി​ക്ക​റ്റ്​ റ​സ്റ്റാ​റ​ന്‍റ്, എ​യ​ർ​പോ​ർ​ട്ട്​ റോ​ഡ്​ (02-4443839) 15. റ​ഹ്​​മ​ത്ത്​ കാ​ലി​ക്ക​റ്റ്​ റ​സ്റ്റാ​റ​ന്‍റ്, ഹം​ദാ​ൻ സ്​​ട്രീ​റ്റ്​ (026738656) 16. മ​ല്ലൂ​സ്​ റ​സ്റ്റാ​റ​ന്‍റ്, ഇ​ല​ക്​​ട്ര (026393335) 17. ഹാ​പ്പി ബേ​ബി മൊ​ബൈ​ൽ ഫോ​ൺ, ശാ​ബി​യ 10, ശാ​ബി​യ 11 (0556604282) 18. റെ​ഡ​ക്സ്​ മീ​ഡി​യ ഇ​വ​ന്‍റ്​ മാ​നേ​ജ്​​മെ​ന്‍റ്, അ​ബൂ​ദ​ബി (0264410050) 19. ഈ ​ദു​നി​യാ​വ്​ റ​സ്റ്റാ​റ​ന്‍റ്, മ​ദീ​ന​ത്ത്​ സാ​യി​ദ്​ (0585810856) 20. ഈ ​ദു​നി​യാ​വ്​ റ​സ്റ്റാ​റ​ന്‍റ്, ഹം​ദാ​ന (052480314) 21. ഇ​ടു​ക്കി ഗോ​ൾ​ഡ്​ റ​സ്റ്റാ​റ​ന്‍റ്, ഇ​ല​ക്​​ട്ര (026266500).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationUAE NewsHarmonious keralaExpatriate Families
News Summary - 'Harmonious Kerala': celebration for expatriate families
Next Story