Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊതുജനാരോഗ്യത്തിന്...

പൊതുജനാരോഗ്യത്തിന് ഹാനികരം;അബൂദബിയിൽ റസ്റ്റാറന്റ് അടച്ചുപൂട്ടി

text_fields
bookmark_border
Restaurant
cancel

അ​ബൂ​ദ​ബി: നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ അ​ബൂ​ദ​ബി​യി​ലെ റ​സ്റ്റാ​റ​ന്റ് അ​ബൂ​ദ​ബി കാ​ര്‍ഷി​ക, ഭ​ക്ഷ്യ​സു​ര​ക്ഷാ അ​തോ​റി​റ്റി (അ​ദാ​ഫ്‌​സ) അ​ട​ച്ചു​പൂ​ട്ടി. അ​ല്‍ നി​ദാം എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ച്ച റ​സ്റ്റാ​റ​ന്റാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ രീ​തി​യി​ലാ​യി​രു​ന്നു റ​സ്‌​റ്റാ​റ​ന്റി​ന്റെ പ്ര​വ​ര്‍ത്ത​ന​മെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ ഇ​തു വ്യ​ക്ത​മാ​യ​തോ​ടെ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. തു​ട​ര്‍ച്ച​യാ​യ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തി​ന് അ​ല്‍ഖാ​ലി​ദി​യ​യി​ലെ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ പൂ​ട്ടി​യി​രു​ന്നു.

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ എ​ല്ലാം ഒ​ഴി​വാ​ക്കി​യ​ശേ​ഷ​മേ സ്ഥാ​പ​ന​ത്തി​ന് പ്ര​വ​ര്‍ത്ത​നാ​നു​മ​തി ന​ല്‍കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. അ​ട​ച്ചു​പൂ​ട്ടു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്താ​തെ തു​ട​ര്‍പ്ര​വ​ര്‍ത്ത​ന​ത്തി​ന് അ​നു​മ​തി ന​ല്‍കു​ക​യി​ല്ല.

മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം ലം​ഘി​ച്ച അ​ബൂ​ദ​ബി മു​ഷ്റി​ഫി​ലെ ര​ണ്ട് ഇ​റ​ച്ചി​ക്ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത് ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്. നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 800555 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolationAbu DhabiRestaurantPublic health
News Summary - Harmful to public health; in Abu Dhabi The restaurant was closed
Next Story