ആരോഗ്യത്തിന് ഹാനികരം; ഷഹാമയിലെ റസ്റ്റാറന്റ് പൂട്ടി
text_fieldsഅബൂദബി: പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്ന ഭക്ഷ്യസുരക്ഷ നിയമലംഘനം കണ്ടെത്തിയതിനെ തുടര്ന്ന് അബൂദബിയിലെ ഒരു റസ്റ്റാറന്റ് അടച്ചുപൂട്ടി അബൂദബി കാര്ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി (അഡാഫ്സ). ന്യൂ ഷഹാമയിലെ കോഹിനൂര് റസ്റ്റാറന്റിനെതിരെയാണ് നടപടി. സ്ഥാപനത്തില് കൃമികീടങ്ങള് അടക്കമുള്ളവയുടെ സാന്നിധ്യം പരിശോധനയില് കണ്ടെത്തിയിരുന്നു.
ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളിലെയും ഭോജനശാലകളിലെയും നിയമലംഘനങ്ങള് കണ്ടെത്താനും ഗുണനിലവാരമുറപ്പു വരുത്താനുമുള്ള പരിശോധനകള് അഡാഫ്സ തുടരുകയാണ്. പരിശോധനയില് നിയമലംഘനം കണ്ടെത്തിയ അല് ഷഹാമയിലെ ഫ്രീം ട്രേഡിങ് അടുത്തിടെ അടപ്പിച്ചിരുന്നു.
അല് അജ്ബാന് മേഖലയിലെ അല് ഫൈറൂസ് പോള്ട്രി ഫാം, അബൂദബി ഹംദാന് സ്ട്രീറ്റിലെ എമിറേറ്റ്സ് ലെസി കഫേ, ഹംദാന് സ്ട്രീറ്റിലെ സ്പൈസ് റസ്റ്റാറന്റ് തമിഴ്നാട് എന്നീ സ്ഥാപനങ്ങൾ നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തില് അഡാഫ്സ പൂട്ടിച്ചിരുന്നു. ഭക്ഷ്യസുരക്ഷ നിയമം സ്ഥാപനം തുടര്ച്ചയായി ലംഘിച്ചെന്നും ഇത് തിരുത്തുന്നതില് വീഴ്ച വരുത്തിയെന്നും കണ്ടെത്തിയതിനെ തുടര്ന്നാണ് ഭക്ഷ്യസുരക്ഷയും ഉപഭോക്താക്കളുടെ ആരോഗ്യവും അപകടത്തിലാക്കുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതെന്ന് അഡാഫ്സ ഉദ്യോഗസ്ഥര് പറഞ്ഞു. നിയമലംഘനങ്ങള് കണ്ടെത്തുകയോ ഭക്ഷ്യവസ്തുക്കളില് എന്തെങ്കിലും വിധത്തിലുള്ള സംശയം തോന്നുകയോ ചെയ്താല് അക്കാര്യം അബൂദബി സര്ക്കാറിന്റെ ടോള് ഫ്രീ നമ്പറായ 800555ല് വിളിച്ചറിയിക്കണമെന്നും അധികൃതര് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

